Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; വയനാട്ടിൽ യുവാവിനെ വെട്ടിനുറുക്കി ബാ​ഗിലാക്കി, ഒരാൾ പിടിയിൽ

മാനന്തവാടി: അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാ​ഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുഖീബ് ( 25) ആണ് കൊല്ലപ്പെട്ടത്. യു പി സ്വദേശി മുഹമ്മദ് ആരിഫിനെ ( 38) സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർ‌ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്ന കൊലപാതകം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: വൈകുന്നേരം പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയിൽ കയറി.

arrest

യാത്രയ്ക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളിൽ നിന്ന് ഒരു ബാ​ഗ് താഴേക്കെറിഞ്ഞു. മറ്റൊരു കെട്ടും ഉപേക്ഷിക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോഡ്രൈവറാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

പിന്നീട് നടത്തിയ പരിശോധനയിൽ പാലത്തിനടിയിൽ നിന്ന് രണ്ട് കെട്ടുകളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഏറെക്കാലമായി വെള്ളമുണ്ടായിൽ താമസിച്ച് ജോലി ചെയ്യുന്നവരാണ് ഇരുവരും, കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോ​ദ്യം ചെയ്യുകയാണ്.
തൊണ്ടർനാട്, മാനന്തവാടി സ്റ്റേഷനിൽ നിന്ന് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+