മഴക്കെടുതി: വയനാട്ടിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് താത്ക്കാലികമായി നിർത്തിവെച്ചു
കോഴിക്കോട്: വയനാട്ടിലെ ശക്തമായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ എസ് ആർ ടി സി സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദ്ദേശത്തെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
വയനാട്ടിൽ മഴ ശക്തമായി തുടരുകയാണ്. മുണ്ടക്കൈയിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്ന പാലം തകർന്ന് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ വേണ്ടിയുമാണ്.

കോഴിക്കോട് തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ വിവിധ സ്ഥലങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. താമരശ്ശേരി ചുരം എട്ടാം വളവിൽ മണ്ണിടിഞ്ഞ് അപകടം ഉണ്ടായി. അതേ സമയം കുറ്റ്യാടി മേഖലയിലും ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെന്റർ മുക്ക് ഭാഗങ്ങളിൽ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്












Click it and Unblock the Notifications