'തത്ത കമ്പിയിൽ വന്നിടിച്ച്, വലിയ ഒച്ചയുണ്ടാക്കി'; വളർത്തുതത്ത ഉരുൾപൊട്ടലിന്റെ സൂചന നൽകിയെന്ന് വിനോദ്
കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെടാൻ കാരണം തന്റെ കിങ്ങിണി തത്തയാണെന്ന് വിനോദ്. തന്റെ തത്തയാണ് ഉരുൾപൊട്ടലിന്റെ മുന്നറിയിപ്പ് നൽകിയത് എന്നാണ് ചൂരൽമല സ്വദേശിയായ കിഴക്കേ പറമ്പിൽ കെ എം വിനോദ് പറയുന്നത്. പ്രകൃതിദുരന്തം മുൻകൂട്ടി കണ്ട് തത്ത ഒച്ച വെച്ചതോടെ വിനോദിന്റെ സുഹൃത്തുക്കളുടെ കുടുംബങ്ങളെയും രക്ഷപ്പെടുത്താൻ സാധിച്ചെന്നാണ് പറയുന്നത്.
ഉരുൾപൊട്ടലിന്റെ തലേന്ന് വൈകീട്ട് വിനോദും കുടുംബവും കോളനി റോഡിൽ താമസിക്കുന്ന സഹോദരി നന്ദയുടെ വീട്ടിലേക്ക് മാറിയിരുന്നു. കിങ്ങിണി തത്തയേയും കൂടെക്കൂട്ടിയിരുന്നു. പിറ്റേന്ന് പുലർച്ചെ രണ്ടാമത്തെ ഉരുൾപൊട്ടലിന് കുറച്ച് നേരം മുൻപ് കിങ്ങിണി ഒച്ചയുണ്ടാക്കാൻ തുടങ്ങിയതായി വിനോദ് പറയുന്നു.

തത്ത ഇരുമ്പ് കമ്പികളിൽ വന്നിടിക്കുകയും വലിയ ഒച്ചയുണ്ടാക്കുകയും ചെയ്തു. ഇത് കേട്ടാണ് ഞാൻ ഉണരുന്നത്. ചൂരൽമല പ്രദേശത്തെ സ്ഥിതി അറിയാവുന്നതിനാൽ തനിക്ക് എന്തോ പന്തികേട് തോന്നിയെന്നും ഉടനെ തന്നെ ചൂരൽമലയിലെ അയൽവാസികളായ ജിജൻ, പ്രശാന്ത് അഷ്കർ എന്നിവരെ വിളിക്കുകയായിരുന്നുവെന്നു ഇവർ വീടിന് പുറത്ത് നോക്കിയപ്പോഴാണ് ചെളിവെള്ളം ഒഴുകിയെത്തുന്നത് കണ്ടതെന്നും ഉടൻ തന്നെ അവിടെ നിന്ന് മാറിയെന്നും വിനോദ് പറഞ്ഞു. വിനോദിന്റെയും സുഹൃത്ത് ജിജിന്റെയും വീട് പൂർണമായും തകർന്നു. അഷ്കറിന്റെ വീട് ഭാഗികമായി തകർന്നു.
12 സോണുകളിലായി 50 പേർ വീതമുള്ള സംഘങ്ങളാണ് ഇന്ന തിരിച്ചിൽ നടത്തുന്നത്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത് വരെ തിരച്ചിൽ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തിരച്ചിൽ പ്രവർത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് തീരുമാനം. ചാലിയാർ പുഴയോട് ചേർന്ന് ഒൻപത് വാർഡുകളിൽ ഗ്രാമപഞ്ചായത്ത് അഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾ പൊട്ടലിൽ പരിക്കേറ്റ 91 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാംപുകളിലാണ്.
വയനാട്ടിലെ ദുരിത ബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കും. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലായിരിക്കും ടൗൺഷിപ്പ് നിർമ്മിക്കുക. ദുരന്ത ബാധിതർക്കായി ബൃഹദ് പുനരധിവാസ പദ്ധതി തയ്യാറാക്കാനാണ് തീരുമാനം . ദുരിത ബാധിത സ്ഥലത്തിന് പുറത്താകും ടൗൺഷിപ്പ് നിർമ്മനിക്കുക. ഇതിനുള്ള സ്ഥലം തീരുമാനിച്ചിട്ടില്ല.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ച മന്ത്രി സഭാ ഉപസമിതി അംഗങ്ങളുടെ ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗൺ ഷിപ്പിന്റെ കാര്യം അറിയിച്ചത്.












Click it and Unblock the Notifications