വിദേശ വിപണി ലക്ഷ്യമിട്ട് വിന്‍കോഫി:
കല്‍പ്പറ്റ: കേരളത്തിലെ ആദ്യത്തെ ചെറുകിട കാപ്പി കര്‍ഷകരുടെ കൂട്ടായ്മയില്‍ നിന്നും രൂപം കൊണ്ട് നിര്‍മ്മാണ കമ്പനിയായ വേവിന്‍ ഉല്പാദക കമ്പനിയില്‍ ഓഹരി ഉടമകളാവാന്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കുന്നു. വന്‍കിട, ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ക്കും ഓഹരിയെടുക്കാം. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മറ്റ് കര്‍ഷക സംഘങ്ങള്‍ക്ക് ഗ്രൂപ്പായും കമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്.
സംസ്ഥാനത്താദ്യമായി അറബിക്കയും റോബസ്റ്റയും കോഫിബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ ബ്ലന്റ് ചെയ്ത് ചിക്കറി ചേര്‍ക്കാതെ വിന്‍കോഫി എന്ന പേരില്‍ ഫില്‍ട്ടര്‍ കോഫി വേവിന്‍ പുറത്തിറക്കിയിരുന്നു. ഏറെ ശ്രദ്ധ നേടിയ ഈ ഫില്‍ട്ടര്‍ കോഫിക്ക് ആവശ്യക്കാരേറെയായിരുന്നു. ചിക്കറി ഒഴിവാക്കികൊണ്ട് തന്നെ പ്രീമിയം കോഫിയും, ചുക്കുകാപ്പിയും വിപണിയിലിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഉടന്‍ ഈ രണ്ട് ബ്രാന്റുകളും പുറത്തിറങ്ങും. വേവിന്‍ ഇതിനായി സംസ്‌ക്കരണ യൂണിറ്റ് ആരംഭിച്ചുകഴിഞ്ഞു. മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മൂല്യവര്‍ദ്ധിത വര്‍ദ്ധിത ഉല്പന്നങ്ങളുടെയും വിപണനത്തിനായി കോവക്ക ഡോട് കോം എന്ന പേരില്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയും ആരംഭിച്ചിട്ടുണ്ട്.
ചെറുകിട കാപ്പി കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ ഉല്പാദക കമ്പനിയാണ് കല്‍പ്പറ്റ ആസ്ഥാനമായി കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനകം വിന്‍കോഫി വിദേശ വിപണിയിലെത്തിക്കുകയെന്ന വലിയ ദൗത്യമാണ് കമ്പനി ഏറ്റെടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഫാര്‍മേഴ്‌സ് ക്ലബ്ബുകളും ജെ.എല്‍.ജികളും രൂപീകരിച്ച് കമ്പനിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഹരി വില്പനയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. കൃഷി, ഉല്പന്ന നിര്‍മ്മാണം, പായ്ക്കിംഗ്, വിപണനം എന്നീ നാല് മേഖലകളിലെ പ്രവര്‍ത്തനത്തിനാണ് വേവിന്‍ ശ്രദ്ധ നല്‍കുന്നതെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. ഓഹരിയെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ 7356166881 എന്ന നമ്പറിലോ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിന് സമീപത്തെ വേവിന്‍ ഓഫീസുമായോ ബന്ധപ്പെടാം പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ എം.കെ. ദേവസ്യ, സി.ഇ.ഒ. കെ .രാജേഷ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications