Get Updates
Get notified of breaking news, exclusive insights, and must-see stories!

മീഡിയാ വണ്ണിന് സംപ്രേഷണ വിലക്ക്: ചാനലിന് പിന്തുണയുമായി ഡബ്ല്യൂസിസി അടക്കമുളളവർ

കോഴിക്കോട്: മീഡിയാ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര നടപടിയിൽ പ്രതിഷേധം ശക്തം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം തടഞ്ഞിരിക്കുന്നത് എന്നാണ് ചാനൽ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചാനലിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. വിലക്ക് നീക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. മീഡിയാ വണ്ണിനെ വിലക്കിയത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു.

വിമൻ ഇൻ സിനിമ കളക്ടീവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്: ''മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള നിരന്തരമായ ആക്രമണങ്ങളിലൂടെ സുതാര്യതയ്ക്കും വിവരത്തിനുമുള്ള പൊതുജനങ്ങളുടെ അവകാശത്തെ തടസ്സപ്പെടുത്തുന്നതിനെ ഡബ്ല്യുസിസി ശക്‌തമായി അപലപിക്കുന്നു. ഡബ്ല്യുസിസി എന്നും ധാർമ്മികവും പക്ഷപാതരഹിതവുമായ മാധ്യമപ്രവർത്തനത്തിനൊപ്പം'! . മീഡിയാ വൺ വിലക്കിന്റെയും ദിലീപ് വാർത്തകളുടെ പേരിൽ റിപ്പോർട്ടർ ടിവി എഡിറ്റർ എംവി നികേഷ് കുമാറിനെതിരെ കേസെടുത്ത സംഭവത്തിന്റെയും പശ്ചാത്തലത്തിലാണ് ഡബ്ല്യൂസിസിയുടെ പ്രതികരണം.

ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രതികരണം: '' ഒരു മാധ്യമ സ്ഥാപനത്തിന്റെയും എല്ലാ വാർത്തകളോടും യോജിക്കുവാൻ കഴിഞ്ഞെന്ന് വരില്ല.യോജിപ്പിനും വിയോജിപ്പിനും ഇടയിൽ നില നിൽക്കുവാനുള്ള അവകാശം ജാനാധിപത്യത്തിൽ ഒരു മാധ്യമത്തിനുണ്ട്. ഭരണഘടന അതനുവദിക്കുന്നുമുണ്ട്. സംഘപരിവാറിന്റെ വിഭാഗീയ അജണ്ടകൾക്ക് കുടപിടിക്കുന്ന അർണാബ്മാർ രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാർ ആകുമ്പോൾ,അതിന് തയ്യാറാവാത്തതിന്റെ പേരിൽ നീതിയുക്തമായ ഒരു കാരണം പോലും ബോധ്യപ്പെടുത്താതെ ഏകപക്ഷീയമായി മീഡിയ വണ്ണിന്റെ സംപ്രേഷണാവകാശം റദ്ദ് ചെയ്യുന്നത് മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള അതിക്രമമാണ്. അത് ഫാസിസം തന്നെയാണ് . അതിന്റെ പേരിൽ നിലച്ച് പോകുന്ന നിമിഷങ്ങൾ ഒരു പോരാട്ടവുമാണ്''.

77

കെകെ രമ എംഎൽഎയുടെ പ്രതികരണം: '' എന്താണ് കാരണം എന്നു പോലും വ്യക്തമാക്കാതെ മീഡിയ വൺ ചാനലിന്റെ പ്രക്ഷേപണം നിർത്തിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മാദ്ധ്യമങ്ങളെ നിശ്ശബ്ദമാക്കി ജനാധിപത്യവും പൗര സമൂഹത്തിന്റെ അറിയാനുള്ള അവകാശവും റദ്ദ് ചെയ്തു കളയാം എന്നാണ് മോഡി സർക്കാർ കരുതുന്നത്. ഇത് ഈ രാജ്യത്ത് അനുവദിച്ചു കൂടാ. താഴു വീഴുന്നത് ഒരു ചാനൽ സംപ്രേഷണത്തിനല്ല, ജനാധിപത്യപരമായ മൗലികാവകാശങ്ങൾക്കാണെന്ന് നാം തിരിച്ചറിയണം.

ഈ രാജ്യം ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ ക്രമത്തിലേക്ക് ചുവടുകൾ വയ്ക്കുന്നതിന്റെ പല ഘട്ടങ്ങളിലൊന്നാണിത്. രാഷ്ട്രീയ നേതൃത്വങ്ങൾ, പാർലമെന്റംഗങ്ങൾ അടക്കമുള്ള ജനപ്രതിനിധികൾ, സംസ്ഥാന ഭരണകൂടം, സഹോദര മാദ്ധ്യമ സ്ഥാപനങ്ങൾ, കേരള പൊതു സമൂഹം എന്നിങ്ങനെ സർവ്വരും ഒറ്റക്കെട്ടായ് ചെറുത്തു തോല്പിക്കണം ഈ ജനാധിപത്യ വിരുദ്ധത.
#മീഡിയാവണ്ണിനൊപ്പം.
#അറിയാനുളള_അവകാശത്തിനൊപ്പം
#ആവിഷ്കാര_അഭിപ്രായ_സ്വാതന്ത്ര്യങ്ങൾക്കൊപ്പം

മുൻ എംഎൽഎ വിടി ബൽറാമിന്റെ പ്രതികരണം: ''മീഡിയവൺ ചാനൽ രാജ്യ സുരക്ഷക്ക് ഏത് നിലയിലാണ്, ഏതളവിലാണ് ഭീഷണി ഉയർത്തുന്നതെന്ന് വിശദീകരിക്കേണ്ടത് രാജ്യം ഭരിക്കുന്ന സർക്കാർ തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു നാടെന്ന നിലയിൽ അത്തരം ഭരണകൂട ന്യായീകരണങ്ങൾ ജനങ്ങൾക്ക്‌ ബോധ്യമാവുകയും വേണം. മീഡിയവൺ മാനേജ്മെന്റിന്റെയും അതിലെ മാധ്യമ പ്രവർത്തകരുടേയും പല രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളോടും പൂർണ്ണമായ യോജിപ്പൊന്നും ഇല്ല. എന്നാലും ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കെട്ടാൻ ഭരണകൂടം സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് കടന്നു വരുമ്പോൾ ഉപാധികളില്ലാതെ ആ മാധ്യമത്തിനൊപ്പം നിൽക്കുക എന്നതല്ലാതെ ഭരണഘടനാ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് മറ്റ് മാർഗമില്ല. മീഡിയ വണ്ണിനൊപ്പം, അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+