കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ അബുദാബി ഷോ; പുതിയ നിബന്ധനയുമായി ഡബ്ല്യുസിസി; ഹൈക്കോടതിയെ സമീപിച്ചു

Google Oneindia Malayalam News

കൊച്ചി: മീ ടൂ കാംപയിനില്‍ വെളിപ്പെട്ടത് സിനിമാ മേഖല ഉള്‍പ്പെടെയുള്ള സ്ത്രീ തൊഴിലിടങ്ങളിലെ സുരക്ഷിതത്വമില്ലായ്മയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യവുമായി വനിതാ താരസംഘടന ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജിയുടെ പ്രസക്തി വര്‍ധിച്ച സാഹചര്യവുമാണിത്.

സിനിമ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും അമ്മയുടെയും അഭിപ്രായം ഇക്കാര്യത്തില്‍ ഹൈക്കോടതി ആരായുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഡബ്ല്യുസിസി പുതിയ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഡബ്ല്യുസിസി പുതിയ ആവശ്യം ഉന്നയിച്ചത്. വിശദ വിവരങ്ങള്‍ ഇങ്ങനെ....

 ഡബ്ല്യുസിസിയുടെ ആവശ്യം

ഡബ്ല്യുസിസിയുടെ ആവശ്യം

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിന് അമ്മ രണ്ട് താരനിശ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ ഏഴിന് അബുദാബിയിലാണ് ആദ്യ ഷോ. അമ്മ നടത്തുന്ന ഈ ഷോയ്ക്കും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്നാണ് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ഉന്നയിച്ച ആവശ്യം

നേരത്തെ ഉന്നയിച്ച ആവശ്യം

ഡബ്ല്യുസിസി നേരത്തെ സിനിമാ ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മറുപടി സത്യവാങ് മൂലത്തില്‍ ഡബ്ല്യുസിസി പുതിയ ആവശ്യമുന്നയിച്ചിരിക്കുന്നത്.

അമ്മയുടെ നിലപാട്

അമ്മയുടെ നിലപാട്

ഡബ്ല്യുസിസിക്ക് വേണ്ടി റിമ കല്ലിങ്കലാണ് ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. നിലവില്‍ അമ്മയില്‍ വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍, കെപിഎസി ലളിത എന്നിവരാണ് അംഗങ്ങള്‍. പരാതികള്‍ ഈ സമിതി മുമ്പാകെ ബോധിപ്പിക്കാമെന്നാണ് അമ്മയുടെ നിലപാട്.

സര്‍ക്കാര്‍ പറയുന്നു

സര്‍ക്കാര്‍ പറയുന്നു

ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. മന്ത്രി എകെ ബാലന്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഡബ്ല്യുസിസിയുടെ ഹര്‍ജിയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പിന്തുണയ്ക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സിനിമാ മേഖലയിലെ സംഘടനകളുടെ നിലപാട് നിര്‍ണായകമാകും.

എതിര്‍കക്ഷികള്‍

എതിര്‍കക്ഷികള്‍

നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത് റിമ കല്ലിങ്കലും പത്മപ്രിയയുമാണ്. സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സ്ത്രീ സുരക്ഷ പ്രധാന ചര്‍ച്ചയായി വരുന്ന ഘട്ടത്തില്‍ അമ്മയ്ക്ക് മാറി നില്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ നിലവിലെ മൂന്നംഗ സമിതി ചൂണ്ടിക്കാട്ടിയാകും അമ്മ ഡബ്ല്യുസിസി ഹര്‍ജിയെ പ്രതിരോധിക്കുക.

അയോധ്യയില്‍ ഭീതി; രണ്ടരലക്ഷം പേര്‍ സംഘടിക്കുന്നു, ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ആഹ്വാനംഅയോധ്യയില്‍ ഭീതി; രണ്ടരലക്ഷം പേര്‍ സംഘടിക്കുന്നു, ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ആഹ്വാനം

English summary
WCC demands internal committee with AMMA show in Abudhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X