കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവച്ചവര്‍ അമേരിക്കയിലേക്ക്... മഞ്ജു നേരത്തേ പോയി; ഫേസ്ബുക്കിലും മഞ്ജുവില്ല, കത്തെഴുതാനും... കാരണം

  • By Desk
Google Oneindia Malayalam News

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി അടക്കം നാല് പേരാണ് അമ്മയില്‍ നിന്ന് രാജിവച്ചത്. ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റീമ കല്ലിങ്കല്‍ എന്നിവരാണ് രാജിവച്ചത്. നടിയോടൊപ്പം ഉണ്ടാകും എന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന മഞ്ജു വാര്യര്‍ പക്ഷേ, രാജി വയ്ക്കാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല.

നടിമാരുടെ രാജി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മഞ്ജു വാര്യര്‍ അമേരിക്കയിലേക്ക് പറന്നിരുന്നു. ഇതിന് പിറകേ, രാജിവച്ച നടിമാരും അമേരിക്കയിലേക്ക് തിരിക്കുകയാണ്. നടി പാര്‍വ്വതി ഇപ്പോള്‍ തന്നെ വിദേശത്താണ്.

മറ്റൊന്നിനും അല്ല ഈ അമേരിക്കന്‍ യാത്ര. നേരത്തെ തന്നെ തീരുമാനിച്ച ചില സ്‌റ്റേജ് ഷോകളുടെ ഭാഗമായിട്ടാണ് അമേരിക്കയിലേക്ക് പോകുന്നത്. കേരളത്തില്‍ വിവാദം തീപിടിക്കുമ്പോള്‍, ആ വിവാദത്തിന് തിരികൊളുത്തിയര്‍ ഇവിടെ ഉണ്ടാവില്ലെന്ന് സാരം. മഞ്ജു വാര്യരുടെ നിശബ്ദതയുടെ കാരണവും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.

ഒരുമാസത്തോളം

ഒരുമാസത്തോളം

സ്‌റ്റേജ് ഷോകളുടെ ഭാഗമായി നടിമാര്‍ ഒരു മാസത്തോളം വിദേശത്തായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലായ് 20 വരെ ഇവര്‍ അമേരിക്കയില്‍ ആയിരിക്കും. അതിനിടെ , ഒരുപക്ഷേ, അമ്മ അടിയന്തര യോഗം വിളിക്കാനും സാധ്യതയുണ്ട്.

മഞ്ജു അമ്മയില്‍

മഞ്ജു അമ്മയില്‍

നടിയോടൊപ്പം തുടക്കം മുതല്‍ നില്‍ക്കുകയും വിനത കൂട്ടായ്മയുടെ രൂപീകരണത്തിന് മുന്‍കൈ എടുക്കുകയും ചെയ്ത ആളാണ് മഞ്ജു വാര്യര്‍. എന്നാല്‍ മഞ്ജു ഇപ്പോഴും അമ്മയില്‍ തുടരുകയാണ്. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച യോഗത്തില്‍ പക്ഷേ, മഞ്ജു പങ്കെടുത്തിരുന്നില്ല.

ആലോചിച്ചെടുത്ത തീരുമാനം

ആലോചിച്ചെടുത്ത തീരുമാനം

അമ്മയില്‍ നിന്ന് രാജിവയ്‌ക്കേണ്ട എന്ന തീരുമാനം മഞ്ജു ഏകപക്ഷീയമായി എടുത്തതല്ല എന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിയുമായും രാജിവച്ച് നടിമാരുമായും മഞ്ജു വാര്യര്‍ ആശയ വിനിമയം നടത്തിയിരുന്നു. വനിത കൂട്ടായ്മ നേതാക്കളുമായിക്കൂടി ചര്‍ച്ച ചെയ്താണ് മഞ്ജു രാജിവയ്‌ക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത്.

എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?

എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?

ഇങ്ങനെ ഒക്കെ ആണെങ്കിലും മഞ്ജു വാര്യര്‍ എന്തുകൊണ്ട് പരസ്യമായി പ്രതികരിക്കുന്നില്ല എന്നാണ് ചിലരുടെ സംശയം. എന്നാല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നുള്ള ദു:ഖത്തില്‍ ഫേസ്ബുക്കില്‍ പോലും പ്രതികരിക്കുന്നില്ലെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കിരുന്നത്രെ.

എല്ലാം അറിഞ്ഞുകൊണ്ട്

എല്ലാം അറിഞ്ഞുകൊണ്ട്

മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ നിന്ന് പോകുന്നു എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അത് ശരിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘടനയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന സാധനങ്ങളെല്ലാം മഞ്ജുവും മുന്‍കൂട്ടി കണ്ടിരുന്നു. മഞ്ജുവിന്റെ കൂടി പിന്തുണയോടെ ആയിരുന്നു ആ പോസ്റ്റുകള്‍ എന്നാണ് പുറത്ത് വരുന്ന വിവരം.

കത്തിലും മഞ്ജുവില്ല

കത്തിലും മഞ്ജുവില്ല

എന്നാല്‍ അമ്മ ജനറല്‍ സെക്രട്ടറിയ്ക്ക് മൂന്ന് നടിമാര്‍ ചേര്‍ന്ന് എഴുതിയ കത്തിലും മഞ്ജുവിന്റെ സാന്നിധ്യമില്ല. ദിലീപ് വിഷയം ചര്‍ച്ച ചെയ്യമം എന്നാവശ്യപ്പെട്ടാണ് രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ അമ്മക്ക് കത്തെഴുതിയിട്ടുള്ളത്. ഡബ്ല്യുസിസി അംഗങ്ങളെന്ന രീതിയില്‍ തന്നെ ആണ് ഇവരുടെ കത്ത്.

യോഗം വിളിക്കണം

യോഗം വിളിക്കണം

പ്രത്യേക സാഹചര്യത്തില്‍ അടിയന്തര യോഗം വിളിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജൂലായ് 13 നോ 14 നോ യോഗം വിളിക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇവരുടെ ആവശ്യപ്രകാരം അമ്മ യോഗം വിളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അമ്മ പ്രതിസന്ധിയില്‍

അമ്മ പ്രതിസന്ധിയില്‍

എന്തായാലും അമ്മ വലിയ പ്രതിസന്ധിയില്‍ ആണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. പൊതുസമൂഹത്തിന്റേയും രാഷ്ട്രീയ നേതൃത്വങ്ങളുടേയും എല്ലാം പിന്തുണ രാജിവച്ച് പുറത്ത് വന്ന നടിമാര്‍ക്കാണെന്നതാണ് പ്രധാന വെല്ലുവിളി. മന്ത്രിമാര്‍ അടക്കമുളളവര്‍ അമ്മയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

യോഗം നടന്നാല്‍

യോഗം നടന്നാല്‍

നടിമാരുടെ ആവശ്യപ്രകാരം യോഗം വിളിച്ചാല്‍ അത് നിര്‍ണായകമാകും എന്ന് ഉറപ്പാണ്. നടിയെ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗം യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും. പൃഥ്വിരാജ് അടക്കമുള്ളവര്‍ യോഗത്തിനെത്തിയാല്‍ അത് ഭാരവാഹികളെ സമ്മര്‍ദ്ദത്തിലാക്കും എന്ന് ഉറപ്പാണ്.

Recommended Video

cmsvideo
നടിമാരുടേത് ധീരമായ നടപടിയെന്ന് വി.എസ് | Oneindia Malayalam
തുടക്കം കുറിച്ചവര്‍ പുറത്ത്

തുടക്കം കുറിച്ചവര്‍ പുറത്ത്

എന്തായാലും കേരളത്തില്‍ അമ്മ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് ആ വിവാദത്തിന് തുടക്കം കുറിച്ചവര്‍ സ്ഥലത്തില്ലാതെ പോകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

English summary
WCC members who raised their protest on AMMA's decision to take back Dileep, is going to Amrica for Stage Shows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X