കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ ഉടന്‍ നടപടി വേണം... അമ്മയ്ക്ക് വീണ്ടും നടിമാരുടെ കത്ത്!!

Google Oneindia Malayalam News

Recommended Video

cmsvideo
അമ്മയ്ക്ക് വീണ്ടും നടിമാരുടെ കത്ത്

കൊച്ചി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരസംഘടനയായ അമ്മയില്‍ വീണ്ടും പ്രതിസന്ധി. മുമ്പ് പ്രശ്‌നങ്ങള്‍ ഉന്നയിച്ച നടിമാരും ഡബ്ല്യുസിസിയും പരാതിയുമായി അമ്മയെ സമീപിച്ചിട്ടുണ്ട്. ദിലീപിനെതിരെയുള്ള നടപടി തന്നെയാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കിലും മോഹന്‍ലാല്‍ പ്രസിഡന്റായ ശേഷം സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇത് വന്‍ വിവാദങ്ങളാണ് ഉണ്ടാക്കിയത്.

ഇത് താരസംഘടനയ്ക്കും മോഹന്‍ലാലിനും വളരെയേറെ ചീത്തപ്പേര് ഉണ്ടാക്കിക്കൊടുത്തിരുന്നു. ഈ വിഷയത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് നടിമാരടക്കം രാജിവെച്ച സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് ദിലീപിനെ തിരിച്ചെടുത്തിട്ടില്ലെന്ന് വരെ അമ്മ പറഞ്ഞിരുന്നു. അതേസമയം ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നടപടി ഒന്നുമില്ലാത്തത് കൊണ്ട് നടിമാര്‍ വീണ്ടും സംഘടനയെ സമീപിച്ചിരിക്കുന്നത്.

ഡബ്ല്യുസിസിയുടെ കത്ത്

ഡബ്ല്യുസിസിയുടെ കത്ത്

ദിലീപിന്റെ വിഷയത്തില്‍ നടപടിയൊന്നുമില്ലെന്ന് കണ്ടതോടെയാണ് അഭിനേത്രികളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി അമ്മയ്ക്ക് വീണ്ടും കത്ത് നല്‍കിയിരിക്കുന്നത്. നടിമാരായ രേവതി, പാര്‍വതി പത്മപ്രിയ എന്നിവര്‍ ചേര്‍ന്നാണ് കത്ത് കൈമാറിയത്. ഓഗസ്റ്റ് ഏഴിന് നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഇതുവരെ അമ്മ നേതൃത്വം പ്രതികരിച്ചില്ലെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍

ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍

അമ്മയിലെ അംഗങ്ങളും ഡബ്ല്യുസിസിയും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ചില നിര്‍ദേശങ്ങള്‍ നടിമാര്‍ മുന്നോട്ട് വെച്ചിരുന്നു. ഇതിന് ഒരാഴ്ച്ചക്കുള്ളില്‍ നടപടി വേണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഈ ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് നടിമാര്‍ പ്രതികരിച്ചിരുന്നു. അമ്മയില്‍ നിന്ന് രാജിവെച്ച ഡബ്ല്യുസിസി അംഗങ്ങള്‍ തിരിച്ചുവരുന്ന കാര്യങ്ങളില്‍ വരെ ചര്‍ച്ച നടന്നിരുന്നു. അമ്മയില്‍ നിന്ന് തങ്ങളുന്നയിച്ച കാര്യങ്ങളില്‍ അനുകൂല നടപടിയുണ്ടായാല്‍ മാത്രമേ തിരിച്ചുവരൂ എന്നായിരുന്നു നടിമാരുടെ തീരുമാനം.

മോഹന്‍ലാലിന് വമ്പന്‍ തിരിച്ചടി

മോഹന്‍ലാലിന് വമ്പന്‍ തിരിച്ചടി

ദിലീപിനെതിരായ പരാതിയില്‍ നിന്ന് പതിയെ ശ്രദ്ധ തിരിക്കാനായിരുന്നു അമ്മയുടെ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ പരാതി വീണ്ടും ഉയര്‍ന്ന് വന്നത് മോഹന്‍ലാലിന് തിരിച്ചടിയാണ്. താരസംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ പ്രതിച്ഛായ ഉയര്‍ത്തികൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. ദിലീപിനെതിരായ ശക്തമായ നടപടി ഒരിക്കലും സാധ്യമല്ലെന്ന് മോഹന്‍ലാലിനറിയാം. അതിനെ ഭൂരിഭാഗം പേരും എതിര്‍ക്കും. ദിലീപിനെ സംരക്ഷിച്ചാല്‍ പൊതുമധ്യത്തില്‍ നാണംകെടും. അതുകൊണ്ട് ഈ വിഷയത്തില്‍ കുറച്ചുകാലം കൂടി ഇങ്ങനെ കൊണ്ടുപോകാനായിരുന്നു അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നത്.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നു

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നു

മോഹന്‍ലാലിനെ പ്രസിഡന്റാക്കി കൊണ്ടുള്ള കഴിഞ്ഞ എഎംഎംഎ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടാകുന്നത്. ഇത് വമ്പന്‍ വിവാദത്തിലേക്കാണ് അമ്മയെ നയിച്ചത്. കുറ്റാരോപിതനും ഇരയും ഒരേ സംഘടനയില്‍ എങ്ങനെയാണ് തുടരുന്നതെന്ന് എന്ന് വരെ ചര്‍ച്ച എത്തിയിരുന്നു. നേരത്തെ നിയമവിദഗ്ദരുമായി ആലോചിച്ച് നിലപാട് അറിയിക്കാമെന്നും വീണ്ടും ചര്‍ച്ച നടത്താമെന്നുമായിരുന്നു അമ്മ ഭാരവാഹികള്‍ അന്ന് നടിമാര്‍ നല്‍കിയ ഉറപ്പ്.

 നടിമാര്‍ രാജിവെക്കുന്നു

നടിമാര്‍ രാജിവെക്കുന്നു

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത്. ആക്രമിക്കപ്പെട്ട നടിക്ക് പുറമേ രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചിരുന്നത്. കുറ്റാരോപിതനായ നടന്‍ തന്റെ അഭിനയം അവസരം തട്ടിമാറ്റിയിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അമ്മ ഒരു നടപടിയും എടുത്തിരുന്നില്ല. ഇത്രയും ഗൗരവപ്പെട്ട സംഗതി ഉണ്ടായിട്ടും കുറ്റാരോപിതനെ സംരക്ഷിക്കുന്ന നടപടിയാണ് താരസംഘടന കാണിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

 താരസംഘടന അഴിയാക്കാനാവത്ത കുരുക്കില്‍

താരസംഘടന അഴിയാക്കാനാവത്ത കുരുക്കില്‍

ഇതിന് പിന്നാലെ താരസംഘടന സമ്മര്‍ദത്തിലാവുന്നതാണ് കണ്ടത്. കൂടുതല്‍ നടിമാര്‍ രാജിപ്രഖ്യാപിച്ച് എത്തുകയും ചെയ്തു. അംഗത്വത്തിന് ഒരു ലക്ഷം രൂപ വാങ്ങുന്നുവെന്നായിരുന്നു മറ്റൊരു പരാതി. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ലണ്ടനിലെ ഷൂട്ടിങിനായി പോയതോടെ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. അദ്ദേഹം വന്നാലുടന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു അമ്മയുടെ നിലപാട്. മോഹന്‍ലാലിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു നടപടി എടുത്തതെന്നത് അദ്ദേഹത്തെയും വിവാദ നായകനാക്കി.

സിദ്ദിഖിന്റെ ന്യായീകരണങ്ങള്‍

സിദ്ദിഖിന്റെ ന്യായീകരണങ്ങള്‍

നടന്‍ സിദ്ദിഖ് ദിലീപിനെ തിരിച്ചെടുത്തത് ന്യായീകരിക്കുന്ന തരത്തിലാണ് സംസാരിച്ചത്. നടന്‍ പൃഥ്വിരാജും രമ്യാ നമ്പീശനും പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനമെന്നും അവര്‍ എന്തുകൊണ്ട് ഇതിനെ എതിര്‍ത്തില്ലെന്നുമായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് പിന്നാലെ താന്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. രമ്യാ നമ്പീശന്‍ രംഗത്തെത്തിയിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ കാരണം എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നായിരുന്നു രമ്യ പറഞ്ഞത്. ഇത് എക്‌സിക്യൂട്ടീവ് യോഗത്തിന്റെ രേഖകളില്‍ നിന്ന് വ്യക്തമാകുകയും ചെയ്തിരുന്നു.

 ഡബ്ല്യുസിസിയുടെ നിലപാട്

ഡബ്ല്യുസിസിയുടെ നിലപാട്

കേസില്‍ വിധിവരുന്നത് വരെ ദിലീപിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കരുത് എന്നായിരുന്നു ഡബ്ല്യുസിസിയുടെ നിലപാട്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. മോഹന്‍ലാല്‍ പരാതിയില്‍ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു. അദ്ദേഹം നിരാശപ്പെടുത്തിയെന്നും നടിമാര്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് വന്ന ശേഷം ഈ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും എവിടെയും എത്തിയിരുന്നില്ല.

ദിലീപ് വിഷയം എപ്പോള്‍ ചര്‍ച്ച ചെയ്യും

ദിലീപ് വിഷയം എപ്പോള്‍ ചര്‍ച്ച ചെയ്യും

ദിലീപ് വിഷയം എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നാണ് നടിമാര്‍ അടിക്കടി ചോദിച്ചിരുന്നത്. ദിലീപിനെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് നല്‍കിയ കത്തില്‍ വ്യക്തതയില്ലെന്ന് ഇവര്‍ പറഞ്ഞിരുന്നു. വിഷയം എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ ആരൊക്കെ പങ്കെടുക്കുമെന്നോ മറുപടിയില്‍ വ്യക്തമായിരുന്നില്ല. ഇത് അമ്മയ്ക്ക് വീണ്ടും തിരിച്ചടിയായിരുന്നു. എന്നാല്‍ എന്ത് നടപടിയാണ് ഈ വിഷയത്തില്‍ താരസംഘടന എടുക്കാന്‍ പോകുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

ഗോവയില്‍ അമിത് ഷായുടെ ഇടപെടല്‍... ഭരണ പ്രതിസന്ധി മറികടക്കാന്‍ സഖ്യകക്ഷികളെ നേരിട്ട് വിളിച്ചു!!ഗോവയില്‍ അമിത് ഷായുടെ ഇടപെടല്‍... ഭരണ പ്രതിസന്ധി മറികടക്കാന്‍ സഖ്യകക്ഷികളെ നേരിട്ട് വിളിച്ചു!!

രാഹുല്‍ കര്‍ണാടകത്തിലേക്ക്.... പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ച.... എല്ലാം രഹസ്യമായി പരിഹരിച്ചു!!രാഹുല്‍ കര്‍ണാടകത്തിലേക്ക്.... പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ച.... എല്ലാം രഹസ്യമായി പരിഹരിച്ചു!!

English summary
wcc send letter to amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X