• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എവിടെയും അനീതി നീതിയ്ക്ക് ഭീഷണിയാണ്' അവൾക്കൊപ്പം, ആക്രമിക്കപ്പെട്ട നടിയ്ക്ക് ഡബ്ലൂസിസിയുടെ പിന്തുണ!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി മൊഴി നൽകിയ താരങ്ങൾ കൂറുമാറിയതിന് പിന്നാലെ 'അവൾക്കൊപ്പം' ഹാഷ് ടാഗുമായി ഡബ്ല്യൂസിസി. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡബ്ലുസിസി പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്. എവിടെയും അനീതി നീതിയ്ക്ക് ഭീഷണിയാണെന്ന മാർട്ടിൻ ലൂഥർ കിംഗിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അവൾക്കൊപ്പം എന്ന ഹാഷ്ടാഗും കൂട്ടായ്മ നൽകിയിട്ടുള്ളത്.

നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ നടൻ സിദ്ദിഖും ഭാമയും കോടതിയിൽ കൂറുമാറിയതോടെ വൻതോതിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്. നടി ഭാമയ്ക്കെതിരെ സൈബർ ആക്രമണവും ഇതിനിടെ ഉണ്ടായിരുന്നു. ഇരുവരും കൂറുമാറിയ പശ്ചാത്തലത്തിൽ രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ഡബ്ല്യുസിസിയിൽ നിന്നുള്ള പ്രതികരണം പുറത്തുവരുന്നത് ആദ്യമായാണ്.

തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നാണ് ആഷിക് അബു ഫേസ്ബുക്കിൽ കുറിച്ചത്. "സത്യം വേദനിപ്പിക്കും, എന്നാൽ ചതി നമുക്കൊപ്പം പോരാടാനുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്നായിരുന്നു രമ്യാ നമ്പീശന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന് നൽകിയ മൊഴിയിൽ ഇരുവരും മൊഴി തിരുത്തുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും പ്രതിയും തമ്മിലുണ്ടായിരുന്ന വ്യക്തിവൈരാഗ്യത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളായിരുന്നു ഇരുവരും മൊഴി നൽകിയിരുന്നത്. കൂറുമാറ്റം വാർത്തായതോടെ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആഷിക് അബുവും രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ആരംഭിച്ച അവൾക്കൊപ്പം ക്യാമ്പെയിൻ കേസിലെ രണ്ട് നിർണായക സാക്ഷികൾ കൂറുമാറിയതോടെ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞിട്ടുണ്ട്.

മാധ്യമപ്രവർത്തകൻ ചൈനയ്ക്ക് കൈമാറിയത് അതിർത്തിയിലെ നിർണ്ണായക വിവരങ്ങൾ: ഓരോ വിവരത്തിനും 1000 ഡോളർ

'ഞെട്ടലിലാണ്, അതും സുഹൃത്തെന്ന് കരുതിയ ആൾ'; അവൾക്കൊപ്പം ഉറച്ച് നിൽക്കുന്നുവെന്ന് പാർവ്വതി

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തീ കൊളുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

ബൈക്കിന്റെ മുൻ ചക്രം ഉയർത്തി പാലത്തിലൂടെ ബൈക്ക് സവാരി..! 6 യുട്യൂബർമാർക്ക് പൊലീസിന്റെ മുട്ടൻപണി

English summary
WCC shows supports to actress assault case with the hashtag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X