കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബർ കയ്യേറ്റക്കാർ ജയിക്കുന്ന ലോകമാണിത്,ഞങ്ങൾ അനുഭവിച്ചതാണ്,നീതിയും നടപ്പാക്കപ്പെട്ടില്ല;ഡബ്ല്യുസിസി

സൈബർ കയ്യേറ്റക്കാർ ജയിക്കുന്ന ലോകമാണിത്,ഞങ്ങൾ അനുഭവിച്ചതാണ്,നീതിയും നടപ്പാക്കപ്പെട്ടില്ല;ഡബ്ല്യുസിസി

Google Oneindia Malayalam News

യു ട്യൂബിലൂടെ കടുത്ത സ്ത്രീവിരുദ്ധ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കയ്യേറ്റം ചെയ്ത് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്.
കുറ്റവാളികൾക്കെതിരെയാണ് ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടത്. അല്ലാതെ കുറ്റത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെയല്ല എന്ന് ഡബ്ലുസിസി പറഞ്ഞു. കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഡബ്ലുസിസിയുടെ പോസ്റ്റ് വായിക്കാം.

സൈബർ കയ്യേറ്റക്കാർ തന്നെ ജയിക്കുന്ന ലോകമാണിത്

സൈബർ കയ്യേറ്റക്കാർ തന്നെ ജയിക്കുന്ന ലോകമാണിത്

ദുർബലമായ സൈബർ നിയമങ്ങൾ നിലനിൽക്കുന്ന നാടാണ് നമ്മുടെത്. ഇവിടെ സ്ത്രീകൾക്ക് പൊതു ഇടത്ത് എന്ന പോലെ സൈബർ ഇടത്തിലും ലിംഗനീതി എന്നത് അസാധ്യമാണ്. വുമൺ ഇൻ സിനിമാ കലക്ടീവിലെ അംഗങ്ങൾ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടപ്പോൾ ഞങ്ങളത് അനുഭവിച്ചിട്ടുള്ളതുമാണ്‌. ഒന്നും സംഭവിച്ചിട്ടേയില്ല. ഒരു നീതിയും നടപ്പാക്കപ്പെട്ടില്ല. സൈബർ കയ്യേറ്റക്കാർ തന്നെ ജയിക്കുന്ന ലോകമാണിത്.

പൊതു ഇടത്തെ സൈബർ നയം

പൊതു ഇടത്തെ സൈബർ നയം

ഭരണഘടന ഉറപ്പ് നൽകുന്ന ലിംഗസമത്വവും സാമൂഹ്യ ജീവിതത്തിൽ അസാധ്യമായിരിക്കുന്നത് തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നിലകൊള്ളുന്നത് പുരുഷാധികാരവും അതിൻ്റെ പ്രത്യയശാസ്ത്രങ്ങളുമാണ് എന്നതിനാലാണ്. ഇതിനൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനും സൈബർ വിദഗ്ദരുമായി ഡബ്ലു.സി.സി. നിരവധി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. തൊഴിലിടത്തിലെ ഐ.സി.സി. പോലെ പ്രധാനമാണ് പൊതു ഇടത്തെ സൈബർ നയവും.
സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം അതുകൊണ്ട് തന്നെ വ്യക്തിപരമായി കാണാനാകില്ല . അത് എല്ലാ സ്ത്രീകൾക്കും എതിരായത് കൊണ്ട് തന്നെ ഞങ്ങൾക്കെതിരെയുമാണ്.

ആണധികാരത്തിൻ്റെ സാഹിത്യം

ആണധികാരത്തിൻ്റെ സാഹിത്യം


ബലാത്സംഗങ്ങൾക്ക് പ്രത്യയശാസ്ത്ര ന്യായീകരണം ചമയ്ക്കുന്ന സാമൂഹിക മാധ്യമങളിലെ യു-ട്യൂബ് സാഹിത്യം ആണധികാരത്തിൻ്റെ സാഹിത്യമാണ്. അതിനെതിരായ പോരാട്ടത്തിൽ അണിനിരക്കുന്ന എല്ലാ സ്ത്രീകൾക്കൊപ്പം ഡബ്ലു.സി.സി.യും പങ്കാളികളാകുന്നു. ഇവിടെ കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല. നീതിരഹിത്യമാണ്.

നയം നമുക്ക് സ്വീകാര്യമല്ല

നയം നമുക്ക് സ്വീകാര്യമല്ല

അതു കൊണ്ട് തന്നെ യു ട്യൂബിൽ അശ്ലീല വീഡിയോ നിർമ്മിച്ച വ്യക്തിക്കെതിരെ ജാമ്യം കിട്ടാവുന്ന ദുർബലമായ വകുപ്പുകൾ ചുമത്തുമ്പോൾ അതിനെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കും എതിരെ ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി കേസെടുക്കുന്ന നയം നമുക്ക് സ്വീകാര്യമല്ല. ഇക്കാര്യത്തിൽ വനിതാ കമ്മീഷനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും കൈക്കൊണ്ട നിലപാട് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. കുറ്റവാളികൾക്കെതിരെയാണ് ശക്തമായ നിയമ നടപടി ഉണ്ടാകേണ്ടത് . അല്ലാതെ കുറ്റത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെയല്ല.
#WCC

കൊവിഡ് മുക്തി നേടിയ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചു<br />കൊവിഡ് മുക്തി നേടിയ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചു

ഹെർഡ് ഇമ്മ്യൂണിറ്റിയുടെ അടുത്ത് പോലും ഇന്ത്യ എത്തിയിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രിഹെർഡ് ഇമ്മ്യൂണിറ്റിയുടെ അടുത്ത് പോലും ഇന്ത്യ എത്തിയിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രി

ഘർവാപസി; മുൻ കോൺഗ്രസ് അധ്യക്ഷൻ വീണ്ടും കോൺഗ്രസിലേക്ക്, പച്ചക്കൊടി വീശി സോണിയ ഗാന്ധിഘർവാപസി; മുൻ കോൺഗ്രസ് അധ്യക്ഷൻ വീണ്ടും കോൺഗ്രസിലേക്ക്, പച്ചക്കൊടി വീശി സോണിയ ഗാന്ധി

English summary
WCC Supports Bhagya Lakshmi And Others On Vijay P Nair Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X