കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളോട് ആക്രോശിച്ചതുപോലെ എന്തുകൊണ്ട് മോഹൽലാലിനോട് ചോദ്യങ്ങൾ ചോദിച്ചില്ല; റിമാ കല്ലിങ്കൽ

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമയിൽ ഒരു ശുദ്ധീകരണത്തിന് വഴി തെളിക്കുകയാണ് ഡബ്യൂസിസി. നീതി നിഷേധങ്ങൾക്കെതിരായ ഡബ്യൂസിസിയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നവരോടൊപ്പം രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നവരുമുണ്ട്. വാർത്താ സമ്മേളനത്തിന് ശേഷം ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പേജിൽ നടന്ന അസഭ്യവർഷം അതിനുദാഹരണമാണ്.

എത്ര അധിക്ഷേപിച്ചാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് നടിമാർ. നടിമാർ പൊതുസ്വത്താണെന്ന ധാരണ പലർക്കുമുണ്ടെന്ന് തുറന്നടിക്കുകയാണ് റിമാ കല്ലിംഗൽ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമാ കല്ലിങ്കൽ സിനിമയിലെ അസമത്വങ്ങളെക്കുറിച്ച് തുറന്നടിക്കുന്നത്.

അധിക്ഷേപം

അധിക്ഷേപം

സിനിമാ സംഘടയ്ക്കും സിനിമയിലെ പ്രമുഖർക്കുമെതിരെ പ്രതികരിക്കുന്നതിന്റെ പേരിൽ ഇൻഡസ്ട്രിയിലും സോഷ്യൽമീഡിയയിലും ഒരു വിഭാഗം ആളുകൾ ഡബ്യൂസിസിക്ക് നേരെ അധിക്ഷേപം ചൊരിയുകയാണ്. നടിമാർ പൊതു സ്വത്താണെന്നാണ് ചിലരുടെ ധാരണ, അവരോട് എന്തുവേണമെങ്കിലും ചോദിക്കാം എന്തും പറയാമെന്നാണ് അവർ കരുതുന്നത്.

അവരോട് ആക്രോശിക്കുമോ?

അവരോട് ആക്രോശിക്കുമോ?

ഡബ്യൂസിസിയുടെ വാർത്താസമ്മേളനത്തിൽ ആക്രോശിച്ചതുപോലെ എഎംഎംഎ നടത്തിയ വാർത്താ സമ്മേളത്തിൻ എന്തുകൊണ്ടാണ് ആരും ആക്രോശിക്കാതിരുന്നത്. പ്രസിഡന്റ് മോഹൻലാൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ആരും ഒന്നും ചോദിച്ചില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ നിലപാട് എന്താണെന്ന് ആരും ചോദിച്ചില്ല.

ഒന്നും മിണ്ടാതെ

ഒന്നും മിണ്ടാതെ

പീഡനക്കേസിൽ അറസ്റ്റിലായ ഒരാളെ എന്തിന്റെ പേരിലാണ് തിരിച്ചെടുത്തതെന്ന് ചോദിച്ചില്ല, എന്തുകൊണ്ടാണ് ദിലീപിനെ പുറത്താക്കാത്തതെന്ന് ചോദിച്ചില്ല.
എല്ലാം അടുത്തയോഗത്തിൽ തീരുമാനിക്കുമെന്ന് എഎംഎംഎയുടെ പ്രസിഡന്റ് ചോദിച്ചപ്പോൾ ഒരക്ഷരം മിണ്ടാതെ എല്ലാവരും സ്ഥലം വിട്ടുവെന്ന് റിമ കുറ്റപ്പെടുത്തുന്നു.

നീതി നിഷേധത്തിനെതിരെ

നീതി നിഷേധത്തിനെതിരെ

എഎംഎംഎ നേതൃത്വത്തിൽ നിന്നും നിരന്തരം നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ഗൗരവതരമായ കാര്യങ്ങൾ ചർച്ച ചെയ്യാൽ പോലും അവർ താൽപര്യം പ്രകടിപ്പിക്കുന്നില്ല. ദിലീപ് രാജി വച്ചോയെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രാജി സമർപ്പിച്ചെന്നും എന്നാൽ നേതൃത്വം ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് താൻ കരുതുന്നത്. പക്ഷെ ഞങ്ങളുടെ രാജി സ്വീകരിക്കാൻ അവർക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് രസകരം- റിമ പറയുന്നു.

ശുചീകരണം

ശുചീകരണം

സുരക്ഷിതമായ കൂടുതൽ മെച്ചപ്പെട്ട തൊഴിലിടമാണ് ഡബ്യൂസിസിയുടെ ലക്ഷ്യം. പക്ഷെ ശുചികരണത്തിന് ഒരുപാട് കഠിനാധ്യാനം ആവശ്യമാണ്. മറ്റു സിനിമ വ്യവസായങ്ങളിൽ നിന്നും മലയാള സിനിമയ്ക്ക് പഠിക്കാനുണ്ട്. ആമിർ ഖാൻ, അക്ഷയ് കുമാർ, ഗൗര് ഷിൻഡെ, കിരൺ റാവു തുടങ്ങിയ പ്രമുഖർ ആരോപണ വിധേയർക്കൊപ്പം ജോലി ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

തമിഴ്നാട്ടിൽ

തമിഴ്നാട്ടിൽ

തമിഴ്നാട്ടിൽ നടികർ സംഘം നേതാവ് വിശാൽ പറയുന്നു പരാതികളെക്കുറിച്ച് പഠിക്കാൻ പാനൽ രൂപികരിച്ചിട്ടുണ്ടെന്ന്. അത് ധീരമായൊരു നിലപാടാണ്. പക്ഷെ മലയാള സിനിമയിലെ പ്രമുഖരുടെ നിലപാടുകൾ നിരാശാജനകമാണ്.

മലയാളത്തിൽ

മലയാളത്തിൽ

ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും, എംഎൽഎയായും എഎംഎംഎ എക്സിക്യൂട്ടിവ് മെമ്പറുമായ മുകേഷും ഇതൊന്നും അംഗീകരിക്കുന്നില്ല. പകരം കുറ്റാരോപിതനൊപ്പം നിൽക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. അർച്ചന പത്മിനി ആരോപണം ഉന്നയിച്ചയാൾ ഇപ്പോഴും സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നു, പക്ഷെ അവൾക്ക് അവസരങ്ങൾ നഷ്ടമായി.

തുറന്ന യുദ്ധം

തുറന്ന യുദ്ധം

എഎംഎംഎയുമായി ഒരു ബലപരീക്ഷണം കൊണ്ട് പ്രയോജനമില്ല. ഞങ്ങൾ എത്ര ഒച്ചവെച്ചാലും അവർ അത് കാര്യമായി എടുക്കില്ല. അവർക്ക് അഭിനയിക്കാനും നിർമിക്കാനും സിനിമകളുണ്ട്. ആരാധകരുടേയും ടിവി ചാനലുകളുടേയും പിന്തുണയുണ്ട്. സിനിമയിൽ എന്താണ് നടക്കുന്നതെന്ന് ജനങ്ങൾ അറിയണമെന്നും റിമാ കല്ലിങ്കൽ പറയുന്നു.

അവസരങ്ങൾ നഷ്ടപ്പെട്ടു

അവസരങ്ങൾ നഷ്ടപ്പെട്ടു

സിനിമാസംഘടനയുടെ തുറന്ന പോരിലൂടെ ഞങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ നിരന്തരം അധിക്ഷേപങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു. പക്ഷെ എത് പറയാതെ വേറെ വഴിയില്ല. ഇതാണ് പ്രവർത്തിക്കേണ്ട സമയം. അവസാനനിമിഷം തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ എന്താണ് ചെയ്തതെന്നതിന് ഒരു ഉത്തരം വേണം- റിമ പറയുന്നു.

പരാതിയില്ല

പരാതിയില്ല

തങ്ങളെ പിന്തുണയ്ക്കാത്ത വനിതാ സഹപ്രവർത്തകരോട് ഡബ്യൂസിസിക്ക് യാതൊരു പരിഭവവുമില്ല. പക്ഷെ ഡബ്യൂസിസിക്ക് അവരുടെ പിന്തുണ എപ്പോഴും ഉണ്ടാകും. യാതൊരു പ്രതിസന്ധികളും വനിതാ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കില്ല. ഇനി മുതൽ ഒരു സ്ത്രീയ്ക്കും സിനിമ സുരക്ഷിതമല്ലെന്ന് തോന്നലുണ്ടാകരുതെന്നും റിമ വ്യക്തമാക്കി.

'പുരുഷന്‍മാരുടെ ടോയ്ലെറ്റില്‍ ഒളിഞ്ഞുനോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത്' കുറിപ്പ്'പുരുഷന്‍മാരുടെ ടോയ്ലെറ്റില്‍ ഒളിഞ്ഞുനോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത്' കുറിപ്പ്

എംടിയോട് ക്ഷമ ചോദിച്ചു; രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻഎംടിയോട് ക്ഷമ ചോദിച്ചു; രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ

English summary
wcc will fight for a better space for woman in cinema, rima kallingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X