Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങൾ സഖാക്കൾ.. ചേർത്തുപിടിക്കുക തന്നെ ചെയ്യും',; ബിനീഷിനെ പിന്തുണച്ച് ഐപി ബിനു

തിരുവനന്തപുരം; ലഹരി മരുന്ന്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിക്ക് മേൽ കുരിക്ക് മുറുക്കുകയാണ്. കേസിലെ പ്രതി അനൂപ് കോടിയേരിയുടെ ബിനാമിയാണെന്ന് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ ബിനീഷിനേയും അനൂപിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി.

അതേസമയം ബിനീഷീനെതിരെ ഇഡി കരുക്ക് മുറുക്കുമ്പോഴും ബിനീഷിനെ ചേർത്ത് പിടിക്കുകയാണ് സിപിഎമ്മിലെ ഒരു വിഭാഗം. ബിനീഷിനെ രാഷ്ട്രീയ പകപോക്കലിന് വിട്ടുകൊടുക്കില്ലെന്ന് സിപിഎം നേതാവും തിരുവനന്തപുരം നഗരസഭ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഐപി ബിനു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബിനുവിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 ചേർത്ത് പിടിക്കും

ചേർത്ത് പിടിക്കും

ഞങ്ങൾ സഖാക്കൾ ...എല്ലാക്കാലത്തും ചേർത്ത് തന്നെ പിടിക്കും...BJP യുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവാണ് ബിനിഷ് (എൻ്റെ ഡിങ്കിരി)

 പോട്ടെയെന്ന് വെയ്ക്കും

പോട്ടെയെന്ന് വെയ്ക്കും

സി പി ഐ എം വിരുദ്ധ രാഷ്ട്രീയ മാധ്യമ സംഘത്തിൻ്റെ കുപ്രചരണങ്ങൾ കണ്ട് തള്ളി പറയാനോ മൗനം പൂണ്ടിരിക്കാനോ മനസ്സില്ല.അതിൻ്റെ പേരിൽ നഷ്ടപെടുന്നത് എന്തായാലും പുല്ല് പോട്ടേന്ന് വയ്ക്കും...ബിനീഷ് എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ എനിക്ക് നേരിട്ട് അറിയാം.

 എത്രകാലം വിഡ്ഢികളാക്കും

എത്രകാലം വിഡ്ഢികളാക്കും

എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നിൽക്കുന്ന അനുജൻ,എല്ലാകാര്യങ്ങളിലും ഓടിയെത്തി മുന്നിൽ നിൽക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാൻ. ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല. ബിനീഷിനെ അപമാനിക്കാൻ കള്ളക്കഥകൾ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും.

Recommended Video

cmsvideo
    മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി ബാംഗ്ലൂരിൽ അറസ്റ്റിൽ
     പകപോക്കലിന് വിട്ട് കൊടുക്കില്ല

    പകപോക്കലിന് വിട്ട് കൊടുക്കില്ല

    രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകൾ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകർക്കാമെന്ന് ആരും കരുതുകയും വേണ്ട. ബിനീഷിന് ഐക്യദാർഢ്യവും അഭിവാദ്യങ്ങളും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+