കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരേന്ദ്രകുമാറിനോട് ശത്രുതയില്ലെന്ന് പിണറായി;വര്‍ഗ്ഗീയതക്കെതിരെ ഒന്നിയ്ക്കണമെന്ന് വീരേന്ദ്രകുമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സോഷ്യലിസ്റ്റ് ജനത നേതാവ് വീരേന്ദ്ര കുമാറും ഒരു വേദിയില്‍ എത്തുക എന്നത് അടുത്ത കാലം വരെ അസംഭവ്യം എന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. എന്നാല്‍ പുതുവര്‍ഷ ദിനത്തില്‍ ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വീരേന്ദ്ര കുമാറിന്റെ പുസ്തകം പ്രകാശനം ചെയ്തത് പിണറായി വിജയനായിരുന്നു.

തനിയ്ക്ക് വീരേന്ദ്ര കുമാറിനോട് ഒരു ശത്രുതയും ഇല്ലെന്നാണ് പിണറായി വിജയന്‍ പുസ്തക പ്രകാശന ചടങ്ങില്‍ പറഞ്ഞത്. അദ്ദേഹത്തിന് തിരിച്ചും അങ്ങനെ തന്നെയാണെന്നാണ് കരുതുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinarayi and Veerendra Kumar

തങ്ങള്‍ തമ്മില്‍ ശത്രുതയുണ്ട് എന്നത് ചിലരുടെ തെറ്റദ്ധാരണയായിരുന്നു. അത് മാറാന്‍ ഈ ചടങ്ങ് ഉപകരിച്ചു എന്നാണ് വീരേന്ദ്രകുമാര്‍ പറഞ്ഞത്. വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പുരോഗമന ശക്തികള്‍ ഒരുമിയ്‌ക്കേണ്ടതുണ്ടെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

ശത്രുതയില്ല എന്നതിനര്‍ത്ഥം അഭിപ്രായ വ്യത്യാസമില്ല എന്നതല്ലെന്ന് രണ്ട് നേതാക്കളും വ്യക്തമാക്കി. രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസമുണ്ട്. വിയോജിയ്ക്കുന്ന മേഖലകളില്‍ അത് മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് പിണറായി പറഞ്ഞത്. അടിയന്തരാവസ്ഥ കാലത്ത ജയില്‍ ഓര്‍മകളും പിണറായി വിജയന്‍ പരാമര്‍ശിച്ചു.

പിണറായിയോട് വ്യക്തിപരമായി ബഹുമാനമാണുള്ളത്. എന്നാല്‍ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വീരേന്ദ്രകുമാറും പറഞ്ഞു. ജയില്‍ ഓര്‍മകള്‍ വീരേന്ദ്രകുമാറും പങ്കുവച്ചു.

എംപി വീരേന്ദ്ര കുമാറിന്റെ ലേഖനങ്ങളുടെ സമാഹാരമായ 'ഇരുള്‍ പരക്കും കാലം' ആണ് ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചത്. പിണറായി വിജയനില്‍ നിന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പുസ്തകം സ്വീകരിച്ചു.

English summary
We are not enemies, says Pinarayi Vijayan about Veerendra Kumar. Pinari Vijayan released MP Veerendra Kumar's book published by Chintha Publications.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X