കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ കലഹിക്കുന്നത് ശരികള്‍ കണ്ടെത്താന്‍: ബിനോയ് വിശ്വം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സിപിഐയും സിപിഎമ്മും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ പരസ്പരം കലഹിച്ച് പിരിയാനല്ലെന്നും ഇടതുപക്ഷത്തിന്റെ ശരികള്‍ കണ്ടെത്തുകയാണ് ഈ സംവാദങ്ങളുടെ അര്‍ത്ഥമെന്നും ബിനോയ് വിശ്വം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സ്മരണകളിരമ്പും' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനോയ് വിശ്വത്തിന്റെതാണ് കൃതി.

സ്കാനിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ച സംഭവം, ഡോക്ടര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മാതൃഭൂമി മാനേജിംഗ് ഡയരക്ടര്‍ എം പി വീരേന്ദ്രകുമാറിന് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ലളിതമായ ഭാഷയും ആഖ്യാനവും കൊണ്ട് ശ്രദ്ധേയമാണ് പുസ്തകമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയ ജീവിതകാലം മുതല്‍ കണ്ടുമുട്ടിയ ഉന്നത വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഹൃദയസ്പര്‍ശിയായി പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിയോജിപ്പുള്ളവരെ വിരോധികളായല്ല കാണേണ്ടതെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. വിയോജിപ്പുള്ളവരുടെ വിയോജിപ്പുകള്‍ കാണണം. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിയോജിപ്പുള്ളവരെക്കുറിച്ചും ബിനോയ് വിശ്വം ഓര്‍മക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ടെന്നും അതൊരു മാന്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ പി കെ പോക്കര്‍ ആശംസ നേര്‍ന്നു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. എ പി കുഞ്ഞാമു സ്വാഗതം പറഞ്ഞു.

നവതരംഗവും യുവകലാസാഹിതിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാജേശ്വര്‍ റാവു തെലുങ്കാനയുടെ വീരനായകന്‍, ബര്‍ധന്‍ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളുടെ പടയാളി, പിരിയാനാവാത്ത സ്‌നേഹമാണ് എം എന്‍, ടി വി എന്ന ഇതിഹാസം, ബാലറാം ആശയഗംഭീരനായ മാര്‍ക്‌സിസ്റ്റ്, പി കെ വി രാഷ്ട്രീയ രംഗത്തെ പ്രകാശ ഗോപുരം, നായനാര്‍ എന്ന വലിയ മനുഷ്യന്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ നിരവധി വ്യക്തിത്വങ്ങളുടെ ജീവിതങ്ങിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഓര്‍മ്മക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.

English summary
We are quarreling each other for finding truth of left wing says Binoy Viswam. He was addressing people on his new book launch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X