കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട് ജീവിതം സംഘം ജോര്‍ദാനില്‍ സുരക്ഷിതര്‍: രണ്ട് നടന്‍മാര്‍ നിരീക്ഷണത്തിലുണ്ടെന്നും പൃഥിരാജ്

Google Oneindia Malayalam News

ജോര്‍ദാന്‍: പൃഥിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ താരത്തെ കൊറോണ സംശയത്തെ തുടര്‍ന്ന് ഹോം ക്വാറന്റൈന്‍ ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജോര്‍ദാനില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കെയായിരുന്നു ഡോ. താലിബ് അല്‍ ബാദുഷിയെ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ഹോട്ടലില്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

‌എന്നാല്‍, താലിബ് അല്‍ ബാദുഷി നിരീക്ഷണത്തിലാണെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നാണ് നടന്‍ പ്രിഥിരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നത്. പൃഥ്വിരാജും സംഘവും സുരക്ഷിതരല്ലേയെന്ന ആശങ്ക താരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പുകളിലെ കമ്മന്‍റ് ബോക്സില്‍ ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാഹചര്യം വിശദീകരിച്ചു കൊണ്ട് പൃഥിരാജ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഒരുമിച്ച് പ്രവർത്തിക്കുക

ഒരുമിച്ച് പ്രവർത്തിക്കുക

സുരക്ഷിതരായി ഇരിക്കു..
ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയങ്ങളാണ് ഇതൊക്കെ. കൂട്ടായി ചിന്തിക്കുകയും ഉണര്‍ന്ന് പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം. ഒരുമിച്ച് പ്രവർത്തിക്കുക എന്നതിനർത്ഥം പരസ്പരം അകന്നു നിൽക്കുക എന്നാണ് ഈ സമയത്തെ വ്യത്യാസം. ആധുനിക കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.

വാദി റമ്മില്‍

വാദി റമ്മില്‍

മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. എന്‍റെയും ആടുജിവിതം അണിയറപ്രവര്‍ത്തകരുടേയും സുരക്ഷയെക്കരുതി സന്ദേശങ്ങളയച്ച് ക്ഷേമമന്വേഷിച്ച ഏവര്‍ക്കും വലിയ നന്ദി.ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു തന്നെയാണ് ഉചിതമായ മാര്‍ഗം.

മെഡിക്കല്‍ ചെക്കപ്പ് നടത്തി

മെഡിക്കല്‍ ചെക്കപ്പ് നടത്തി

ഇപ്പോൾ ജോർദാനിലെ ആഭ്യന്തരവും അന്തര്‍ദേശീയവുമായ എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. നാമെല്ലാവരും ഇതിനകം ഇവിടെയുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഒന്നുകിൽ മരുഭൂമിയിലെ ഈ ക്യാമ്പില്‍ തന്നെ തുടരാം. അല്ലെങ്കില്‍ ക്യാമ്പില്‍ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനില്‍ പോയി ഷൂട്ട് തുടരുക. അധികാരികളെ കണ്ടു. യൂണിറ്റിലെ ഓരോ അംഗത്തിനും മെഡിക്കല്‍ ചെക്കപ്പ് നടത്തി.

രണ്ട് ന‍ടന്‍മാര്‍ നിരീക്ഷണത്തില്‍

രണ്ട് ന‍ടന്‍മാര്‍ നിരീക്ഷണത്തില്‍

മറ്റ് പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. ചിത്രീകരണം തുടരാനുള്ള അനുമതി അധികൃതരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അതേസമയം തന്നെ ഞങ്ങളുടെ യൂണിറ്റിലെ രണ്ട് ന‍ടന്‍മാര്‍ അമ്മന്‍ എന്ന സ്ഥലത്ത് നിരീക്ഷണത്തിലാണ്. ഒരേ വിമാനത്തില്‍ സഞ്ചരിച്ചവര്‍ക്കൊപ്പമാണ് അവരും നിരീക്ഷണത്തില്‍ കഴിയുന്നത്. രണ്ടാഴ്ച്ചത്തെ ക്വാറന്‍റൈന്‍ സമയം അവസാനിച്ച് അവര്‍ യൂണിറ്റിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. തരുന്ന നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുക. അവ അനുസരിക്കുക. ഭയക്കാതിരിക്കുക.- പൃഥിരാജ് കുറിപ്പ് അവസാനിപ്പിക്കുന്നു.

14 ദിവസത്തേക്ക്

14 ദിവസത്തേക്ക്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പടേയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസത്തേക്ക് ജോര്‍ദാനില്‍ നിരീക്ഷണത്തില്‍ വെക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് സിനിമയില്‍ അഭിനയിക്കാന്‍ എത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ചാവ് കടലിന് സമീപത്തുളള ഒരു ഹോട്ടലിലാണ് നടന്‍മാരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

 ഒരു ബിജെപി അംഗം കമല്‍നാഥിന് വോട്ട് ചെയ്തേക്കും: ഭൂരിപക്ഷത്തിലെത്താന്‍ പിന്നെയും വേണ്ടത് 4 വോട്ട് ഒരു ബിജെപി അംഗം കമല്‍നാഥിന് വോട്ട് ചെയ്തേക്കും: ഭൂരിപക്ഷത്തിലെത്താന്‍ പിന്നെയും വേണ്ടത് 4 വോട്ട്

 മധ്യപ്രദേശ്; എംഎൽഎമാർക്ക് ത്രീ ലൈൻ വിപ്പുമായി കോൺഗ്രസും ബിജെപിയും!! കമൽനാഥ് രാജിയിലേക്കോ? മധ്യപ്രദേശ്; എംഎൽഎമാർക്ക് ത്രീ ലൈൻ വിപ്പുമായി കോൺഗ്രസും ബിജെപിയും!! കമൽനാഥ് രാജിയിലേക്കോ?

English summary
we are safe here says prithviraj sukumaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X