• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സ്ത്രീ ആയതോണ്ടല്ലേ, വല്ല മാധവനോ തങ്കപ്പനോ ആണെങ്കിൽ കടത്തിയത് ആറ്റംബോംബായാലും ഈ വീര്യം കാണൂല'

 • By Aami Madhu

തിരുവനന്തപുരം; ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവം കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനിടെ കേസിൽ ആസൂത്രണം നടത്തിയെന്ന കരുതുന്നയാൾ സ്ത്രീ ആയത് കൊണ്ട് മാത്രമാണ് ഇത്രയും ബഹളം ഉയരുന്നതെന്ന് പറയുകയാണ് ബിജെപി നേതാവ് ടിജി മോഹൻദാസ്. പുരുഷൻമാർ ആയിരുന്നുവെങ്കിൽ ആറ്റംബോംബാണെങ്കിൽ പോലും ഈ വീര്യം നമ്മളരാങ്കിലും കാണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ടിജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

'സത്യം,ഒരു കാര്യം സമ്മതിച്ചേ തീരൂ. സ്വപ്നയായതു കൊണ്ട് - ഒരു സ്ത്രീയായതു കൊണ്ട് മാത്രമാണ് നമ്മളെല്ലാവരും ഇത്ര വലിയ ബഹളം വെയ്ക്കുന്നത്. വല്ല മാധവനോ തങ്കപ്പനോ ആണെങ്കിൽ കടത്തിയത് സ്വർണമല്ല ആറ്റംബോംബാണെങ്കിൽ പോലും ഈ വീര്യം നമ്മളാരെങ്കിലും കാണിക്കുമോ? എന്നു വെച്ച് എല്ലാവർക്കും എന്തോ സ്ത്രീ വിരുദ്ധ ദുഷ്ട ലാക്കുണ്ട് എന്നൊന്നും ഞാൻ പറയില്ല കേട്ടോ. സമൂഹത്തിന്റെ ഒരു ദു:സ്വഭാവമായി ഇത് നിലനിൽക്കുന്നു എന്നത് ഓർമ്മിപ്പിച്ചു എന്ന് മാത്രം. ഞാനും ആ സമൂഹത്തിന്റെ ഭാഗം തന്നെ', ടിജി മോഹൻദാസ് കുറിച്ചു.

cmsvideo
  പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന, പക്ഷേ UAE കോണ്‍സുലേറ്റില്‍ ജോലി | Oneindia Malayalam

  സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ സപ്ന മുഹമ്മദ്; മലയാളിയല്ല.. അറബി വേഷവും അമേരിക്കൻ ഇംഗ്ലീഷും

  അതിനിടെ സ്വർണ്ണക്കള്ളക്കടത്തു കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. അവർ എവിടെയുണ്ടെന്ന് പോലീസിനറിയാം. ഒളിവിലിരുന്ന് ചാനലിൽ ശബ്ദരേഖ എത്തിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കന്നത് സിപിഎമ്മാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും ഇപ്പോഴുള്ള വിവാദത്തിൽ പിടിച്ചു നിൽക്കാനുള്ള സഹായമാണ് സ്വപ്ന സുരേഷ് ചെയ്യുന്നത്.

  തനിക്ക് സഹായം ചെയ്യുന്നവരെ തിരിച്ചും സഹായിക്കുന്നു എന്ന നയമാണ് ശബ്ദരേഖയിലൂടെ അവർ ചെയ്തിരിക്കുന്നത്.കസ്റ്റംസ് അന്വേഷിക്കുന്ന ഒരാൾ ഒളിവിലിരുന്ന് അന്വേഷണത്തെ വഴിതിരിച്ചുവിടുന്നു. അവരെ ഇപ്പോഴും സഹായിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

  'ഇതാണ് ആ തെളിവ്'; ഗീതു മോഹൻദാസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഐഷ സുൽത്താന

  'ശനിയാഴ്ച വൻ രാഷ്ട്രീയ അഴിമതി പുറത്ത്,ഞായറാഴ്ച ട്രിപ്പിൾ ലോക്ഡൗൺ'; നടി അഹാനയുടെ പോസ്റ്റ് വിവാദത്തിൽ

  English summary
  We are roaring beacuse swapna suresh is a lady says TG Mohandas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X