കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവസാന ശ്വാസം വരേയും കോൺഗ്രസിനൊപ്പം, ബിജെപിയുടെ മോഹം പൂവണിയില്ല';തിരികെയെത്തി 3 എംഎൽഎമാർ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ താഴെ വീഴുമോയെന്നാണ് ദേശീയ രാഷ്ട്രീയത്തിൽ ഉയരുന്ന ചർച്ചകൾ. ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ അനുകൂലികളായ 8 എംഎൽഎമാരും ഇന്ന് ദില്ലിയിലേക്ക് പുറപ്പെട്ടതോടെയാണ് ചർച്ചകൾ സജീവമായത്. സച്ചിൻ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും മധ്യപ്രദേശിന് സമാനമായി രാജസ്ഥാനിലും കോൺഗ്രസ് സർക്കാരിന് പാലം വലിച്ചേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്. ഇതോടെ വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെട്ടിരിക്കുകയാണ്.

മധ്യപ്രദേശ് ആവർത്തിക്കുമോ?

മധ്യപ്രദേശ് ആവർത്തിക്കുമോ?

മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിന്റെ അനുകൂലികളായ 22 എംഎൽഎമാരും രാജിവെച്ചതോടെയാണ് മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ താഴെ വീണത്. കമൽനാഥും സിന്ധ്യയും തമ്മിലുള്ള അധികാരം വടം വലി ബിജെപി മുതലെടുത്തതോടെയായിരുന്നു സർക്കാരിന്റെ പതനം. സമാന രീതിയിൽ രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരും താഴെ വീഴും എന്നാണ് ഉയരുന്ന ചർച്ചകൾ.

പുതിയ പ്രതിസന്ധി

പുതിയ പ്രതിസന്ധി

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് രാജസ്ഥാൻ രാഷ്ട്രീയത്തിൽ പുതിയ ഭിന്നതയ്ക്ക് വഴിവെച്ചിരിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപിക്കെതിരെ ഉയർന്ന കുതിരക്കച്ചവട ആരോപണത്തിൽ പോലീസ് സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണ് പാർട്ടിയിൽ പുതിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചിരിക്കുന്നത്.

ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

ഇരു നേതാക്കളും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ തനിക്കൊപ്പമുള്ള നേതാക്കൾക്കൊപ്പം സച്ചിൻ പൈലറ്റ് ഇന്ന് ദില്ലയിലേക്ക് പോയിരുന്നു. ഇവിടെ വെച്ച് പൈലറ്റും എംഎൽഎമാരും ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഇവർ ഉടൻ ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.

വാർത്തകൾ തള്ളി എംഎൽഎമാർ

വാർത്തകൾ തള്ളി എംഎൽഎമാർ

അതിനിടെ ബിജെപിയിലേക്ക് പോകും എന്നുള്ള വാർത്തകളെ തള്ളി കോൺഗ്രസ് എംഎൽഎമാർ രംഗത്തെത്തി. സച്ചിൻ പക്ഷത്തുള്ള മൂന്ന് എംഎൽഎമാരായ റോഹിത് ബോറ, ചേതൻ ദുതി, ഡാനിഷ് അബ്റാർ എന്നീ എംഎൽഎമാരാണ് തങ്ങൾ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി പത്രസമ്മേളനം വിളിച്ചത്.

ദില്ലിയിലേക്ക് പോയത്

ദില്ലിയിലേക്ക് പോയത്

തങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ദില്ലിയിലേക്ക് പോയതെന്ന് നേതാക്കൾ പറഞ്ഞു. മാധ്യമങ്ങൾ നൽകുന്ന വാർത്തകളെ കുറിച്ച് ഞങ്ങൾക്ക് അറിയില്ല. ഇപ്പോഴുള്ള വിവാദങ്ങളിൽ ഞങ്ങൾക്ക് താത്പര്യമില്ല. ഞങ്ങൾ കോൺഗ്രസിന്റെ സൈന്യമാണ്. അവസാന ശ്വാസം വരെയും ഞങ്ങൾ കോൺഗ്രസിനൊപ്പമായിരിക്കും, ബൊഹ്റ പ്രതികരിച്ചു.

കോൺഗ്രസ് പ്രസിഡന്റ്

കോൺഗ്രസ് പ്രസിഡന്റ്

സച്ചിൻ പൈലറ്റ് സംസ്ഥാന കോൺഗ്രസ് പ്രസിഡൻറാണ്. ഞാൻ കോൺഗ്രസിന്റെ സംസ്ഥാന യൂണിറ്റിന്റെ സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ സച്ചിൻ പൈലറ്റുമായുള്ള എന്റെ കൂടിക്കാഴ്ച സാധാരണ സംഭവം മാത്രമാണ്. ഞങ്ങളെ ഒരു ബിജെപി നേതാക്കളും സമീപിച്ചിട്ടില്ല, ഡാനിഷ് അർബാർ പറഞ്ഞു.

പൂവണിയാൻ പോകുന്നില്ല

പൂവണിയാൻ പോകുന്നില്ല

ബിജെപിയുടെ മോഹങ്ങൾ പൂവണിയാൻ പോകുന്നില്ല. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കാലാവധി തികയ്ക്കുമെന്നും നേതാക്കൾ പറഞ്ഞു. കൊവിഡിനെതിരെ തങ്ങൾ പോരാടുമ്പോൾ വളഞ്ഞ വഴിയിലൂടെ ബിജെപി സംസ്ഥാനത്ത് അധികാരം പിടിക്കാനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് എംഎൽഎമാർ ആരോപിച്ചു.

നേതാക്കളെ അയച്ചു

നേതാക്കളെ അയച്ചു

അതിനിടെ സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്. ഇവർ മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കും.

മുഴുവൻ എംഎൽഎമാരും

മുഴുവൻ എംഎൽഎമാരും

ദില്ലി കോൺഗ്രസ് നേതാവ് അജയ് മാക്കൻ, രാജസ്ഥാൻ കോൺഗ്രസ് പ്രദേശ് കമ്മിറ്റി നേതാവ് അവിനാഷ് പാണ്ഡേ, പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല എന്നിവരെയാണ് സോണിയ രാജസ്ഥാനിലേക്ക് അയച്ചത്.
ഇന്ന് രാത്രി 9 നാണ് യോഗം വിളിച്ചത്. പാർട്ടി എംഎൽഎമാരോടും സർക്കാരിനെ പിന്തുണയ്ക്കുന്ന മുഴുവൻ എംഎൽഎമാരോടും ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ഗെഹ്ലോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനിൽ സോണിയ ഇടപെടുന്നു; ചടുല നീക്കം!! നേതാക്കൾ ചാർട്ടഡ് ഫ്ളൈറ്റിൽ രാജസ്ഥാനിലേക്ക്രാജസ്ഥാനിൽ സോണിയ ഇടപെടുന്നു; ചടുല നീക്കം!! നേതാക്കൾ ചാർട്ടഡ് ഫ്ളൈറ്റിൽ രാജസ്ഥാനിലേക്ക്

English summary
we are with Congress says Congress MLA's In Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X