Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാടിന്റെ നന്മയ്ക്കും പുരോ​ഗതിക്കുമായി കൈകോർത്ത് മുന്നോട്ട് പോകാം'; പുതുവർഷം ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവർഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമിച്ച് ഒറ്റക്കെട്ടായി നാളകളെ പ്രകാശപൂർണമാക്കാനുള്ള ഊർജ്ജവും പ്രചോദനവും 2025 നമുക്ക പകരട്ടെയെന്നും നാടിന്റെ നന്മയ്ക്കും പുരോ​ഗതിക്കുമായി കൈകോർത്ത് മുന്നോട്ട് പോകാമെന്നു അദ്ദേഹം പറഞ്ഞു.

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തൻ പ്രതീക്ഷകളുടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണ്. ജാതിമതവർ​ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും, അദ്ദേഹം പറഞ്ഞു.

ഒരുമിച്ച് ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂർണമാക്കാനുള്ള ഊർജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോ​ഗതിക്കുമായി കൈകോർത്ത് മുന്നോട്ട് പോകാം. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ, മുഖ്യമന്ത്രി പറഞ്ഞു.

പ്രതീക്ഷകൾ നിറയുന്ന വർഷമാണ് 2025 എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. ചുറ്റുമുള്ളവർക്ക് നന്മകൾ ചെയ്യാനും പാർശ്വവകത്ക്കരിക്കപ്പെട്ട ജനങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താനും പുതുവർഷത്തിൽ സാധിക്കട്ടെ. നിങ്ങളുടെ ഓരോരുത്തരുടെയും ജീവിത്തിലെ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന വർഷം കൂടിയാകട്ടെ ഈ പുതുവർഷമെന്നും ആശംസിക്കുന്നതുമായി വി ഡി സതീശൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+