കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നിമിഷം ജോസിന് തുരങ്കം വെച്ച് എൻസിപി; 'ആരുടേയും ഔദാര്യത്തിൽ രാജ്യസഭയിലേക്കില്ല'

Google Oneindia Malayalam News

തിരുവനന്തപുരം; കേരള കോൺഗ്രസ് (എം) ന്റെ ജൻമദിനമായ വെള്ളിയാഴ്ച ജോസ് കെ മാണി ഇടതു മുന്നണി പ്രവേശം സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനോടകം തന്നെ സീറ്റ് വിതരണം അടക്കുള്ള കാര്യങ്ങളിൽ ജോസ് കെ മാണി വിഭാഗവും സിപിഎമ്മും തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂവെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

എന്നാൽ ജോസ് കെ മാണിയെ മുന്നണിയിലെത്തിക്കാനുള്ള സിപിഎം നീക്കത്തിന് അവസാന നിമിഷം കടയ്ക്കൽ കത്തിവെച്ചിരിക്കുകയാണ് എൻസിപിയും സിപിഐയും. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

യുഡിഎഫിൽ നിന്ന് പുറത്തായെങ്കിലും ഇനി ഏത് മുന്നണിയിലേക്കെന്ന് ജോസ് കെ മാണി വിഭാഗം നിലപാട് പ്രഖ്യാപിച്ചിട്ടില്ല.നേരത്തേ ഒരു മുന്നണിയിലേക്കും പോകാതെ സ്വതന്ത്ര്യമായി നിൽക്കുമെന്നായിരുന്നു ജോസ് കെ മാണിയും കൂട്ടരും വ്യക്തമാക്കിയത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയിൽ കയറി പറ്റിയില്ലേങ്കിൽ തിരിച്ചടിയാകും എന്ന വിലയിരുത്തൽ പാർട്ടിയിൽ ശക്തമാണ്.

9 സീറ്റുകൾ

9 സീറ്റുകൾ

ഇതോടെ ഇടതുമുന്നണിയുമായി കൈകോർക്കാനുള്ള നീക്കങ്ങൾ ജോസ് കെ മാണി വിഭാഗം അണിയറിയിൽ സജീവമാക്കി. തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ളവ സിപിഎമ്മുമായി ജോസ് വിഭാഗം അനൗദ്യോഗികമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിയുരുന്നു. 9 ഓളം നിയമസഭ സീറ്റുകളാണ് ജോസ് വിഭാഗം എൽഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോട്ടയം ജില്ലയിൽ നാല്

കോട്ടയം ജില്ലയിൽ നാല്

പാലാ ഉൾപ്പെടെ കോട്ടയം ജില്ലയിൽ നാല് സീറ്റുകളാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ജോസിന്റേയും സിപിഎമ്മിന്റേയും നീക്കത്തിന് കടുംവെട്ട് നൽകിയിരിക്കുകയാണ് എൻസിപി. പാലാ സീറ്റ് നൽകി ഒരു വിട്ട് വീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്ന് പാലാ എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പൻ വ്യക്തമാക്കി.

 രാജ്യസഭയിലേക്ക് ഇല്ല

രാജ്യസഭയിലേക്ക് ഇല്ല

ആരുടേയും ഔദാര്യത്തിൽ രാജ്യസഭയിലേക്ക് ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു, മനോരമയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോസിന്റെ വരവിനെ തുടക്കം മുതൽ തന്നെ എൻസിപി ശക്തമായി എതിർത്തിരുന്നു. പാലാ സീറ്റ് സ്വന്തമാക്കാനുള്ള ജോസ് കെ മാണിയുടെ ശ്രമമാണ് എൻസിപിയെ ചൊടിപ്പിച്ചത്.

സിപിഎമ്മിന് തിരിച്ചടി

സിപിഎമ്മിന് തിരിച്ചടി

ഇതോടെ രാജ്യസഭ സീറ്റ് നൽകി എൻസിപിയെ അനുനയിപ്പിക്കാമെന്നായിരുന്നു സിപിഎം ആലോചന. എന്നാൽ പൊരുതി നേടിയ സീറ്റ് വിട്ട് നൽകാൻ കഴിയില്ലെന്ന ശക്തമായ നിലപാട് മാണി സി കാപ്പൻ ആവർത്തിച്ചു. പാലാ മാത്രമല്ല കുട്ടനാട് സീറ്റും വിട്ട് നൽകില്ലെന്ന കടുത്ത നിലപാടിലാണ് എൻസിപി.

സിറ്റിംഗ് സീറ്റ്

സിറ്റിംഗ് സീറ്റ്

എൻസിപിയുടെ സീറ്റാണ് കാലങ്ങളായി പാലാ. 2006 ലും 2011 ലും 2016 ലും നടന്ന തിരഞ്ഞെടുപ്പിൽ മാണിയോട് കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ കഴിഞ്ഞ നേതാവായിരുന്നു കാപ്പൻ. കെഎം മാണിയുടെ മരണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്.

പൊരുതി നേടിയത്

പൊരുതി നേടിയത്

അതുകൊണ്ട് തന്നെ പൊരുതി നേടിയ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് എൻസിപിയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ ദിവസം മാണി സി കാപ്പനും മന്ത്രിയും എൻസിപി നേതാവുമായ എകെ ശശീന്ദ്രനും ശരദ് പവാറിനെ സന്ദർശിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ജോസിന്റെ ആവശ്യം

ജോസിന്റെ ആവശ്യം

അതേസമയം എൽഡിഎഫിലേക്കുള്ള വരവിൽ പാലായാണ് ജോസ് കെ മാണിയുടെ പ്രധാന ആവശ്യം. പാലായിൽ വിജയം ഉറപ്പാക്കി സംസ്ഥാന രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാമെന്ന് ജോസ് കെ മാണി കണക്കാക്കുന്നു. ഇടതുമുന്നണിക്ക് ഭരണതുടർച്ച ലഭിക്കുകയാണെങ്കിൽ ജോസിന് മന്ത്രിസ്ഥാനവും ലഭിച്ചേക്കും.

എതിർപ്പുമായി സിപിഐയും

എതിർപ്പുമായി സിപിഐയും

അതിനിടെ ജോസിന്റെ വരവിൽ സിപിഐയും നിലപാട് കടുപ്പിച്ചിരിക്കുകയാണെന്നാണ് സൂചന. ധൃതിപിടിച്ച് ജോസിനെ എൽഡിഎഫിലേക്ക് എടുക്കേണ്ടതില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നുന്നത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പു വേളയിൽ എൽഡിഎഫിലെടുക്കാതെ, പുറത്തുനിർത്തി സഹകരിപ്പിക്കാമെന്ന അഭിപ്രായമാണ് ഇവർക്കുള്ളത്.

പ്രാദേശിക ഘടകങ്ങൾക്ക്

പ്രാദേശിക ഘടകങ്ങൾക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വിഭാഗവുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് സിപിഎം പ്രാദേശിക ഘടകങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രാദേശിക സഹകരണം വേണ്ടെന്നാണ് കീഴ്ഘടകങ്ങൾക്ക് സിപിഐ നൽകിയിരിക്കുന്ന നിർദ്ദേശം.

പ്രയോജനമില്ലെന്ന്

പ്രയോജനമില്ലെന്ന്

അതേസമയം ജോസഫിന്റെ വരവിൽ സിപിഐ കോട്ടയം ജില്ലാ നേതൃത്വവും അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. ജോസ് കെ മാണി മുന്നണിയില്‍ വരുന്നത് കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശിധരൻ പ്രതികരിച്ചത്.

അതൃപ്തിയിൽ

അതൃപ്തിയിൽ

ഇടതുമുന്നണിയുമായി കൈകോർക്കുന്നതിൽ ഇപ്പോഴും ജോസ് കെ മാണി വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അത്ഭുതമൊന്നും അവര്‍ വരുന്നത് കൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം തങ്ങൾക്കില്ലെന്നും ശശിധരൻ പറഞ്ഞു.

ജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെ

ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്; സംഘട്ടന രംഗങ്ങളിലെ ടൊവീനോയുടെ അതിസാഹസികത, ഹരീഷ് പേരടി പറയുന്നുഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്; സംഘട്ടന രംഗങ്ങളിലെ ടൊവീനോയുടെ അതിസാഹസികത, ഹരീഷ് പേരടി പറയുന്നു

'കൊവിഡിൽ' തുടങ്ങി കമല ഹാരിസ്; കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച'കൊവിഡിൽ' തുടങ്ങി കമല ഹാരിസ്; കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച

Recommended Video

cmsvideo
CM Pinarayi Vijayan knew about my appointment, Says Swapna Suresh | Oneindia Malayalam

English summary
we don't want Rajya sabha seat; won't give kuttanad and pala says NCP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X