കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐക്ക് ഹര്‍ത്താല്‍ ഒളിഞ്ഞുനടത്തേണ്ട സാഹചര്യമില്ല, ആകെ അറസ്റ്റിലായത് 20ഓളം പ്രവര്‍ത്തകര്‍, മറ്റുള്ളവര്‍ മറ്റു പാര്‍ട്ടിക്കാര്‍: അബ്ദുല്‍ മജീദ് ഫൈസി

Google Oneindia Malayalam News

കോഴിക്കോട്: എസ്ഡിപിഐക്ക് ഹര്‍ത്താല്‍ നടത്താന്‍ വിചാരിച്ചാല്‍ അത് പാത്തും പതുങ്ങിയും ചെയ്യില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി. അതേസമയം തിങ്കളാഴ്ച നടന്ന ഹര്‍ത്താലിന് പാര്‍ട്ടിയുടെ ധാര്‍മിക പിന്തുണയുണ്ടെന്നും ഹിന്ദ്വത്വ ഭീകരതയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലില്‍ നിയമനടപടി നേരിടുന്നവരെ അതത് പാര്‍ട്ടികള്‍ കൈവിടുന്ന പക്ഷം നിയമസഹായം നല്‍കാന്‍ പാര്‍ട്ടി ഒരുക്കമാണെന്നും അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയതായിരുന്നു അദ്ദേഹം.


ഹര്‍ത്താല്‍ പോലുള്ള സമരമാര്‍ഗ്ഗങ്ങളെ എപ്പോഴും ഉപയോഗിക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. അത് സമരമാര്‍ഗങ്ങളില്‍ അവസാനത്തേതായാണ് പാര്‍ട്ടി കാണുന്നത്. ഹര്‍ത്താലിന്റെ ക്രെഡിറ്റ് എസ്.ഡി.പി.ഐക്ക് നല്‍കുന്നത് ആര്‍.എസ്.എസിന്റെ തന്ത്രമാണ്. ആസിഫ വിഷയത്തില്‍ ആര്‍.എസ്.എസിനെതിരെ ഉയര്‍ന്നിട്ടുള്ള ജനരോഷത്തെ തിരിച്ചുവിടുവാനുള്ള നീക്കമാണിത്.

sdpi

സൈബര്‍ലോകത്തടക്കമുള്ള യുവജനകൂട്ടായ്മയുടെ വിജയമായിരുന്നു ഹര്‍ത്താല്‍. അതേസമയം ഇത്തരം നാഥനില്ലാത്ത സമരങ്ങളെ എസ്.ഡി.പി.ഐ പ്രോത്സാഹിപ്പിക്കുന്നുമില്ല. കാരണം അതിന് അനേകം ദോഷവശങ്ങളുണ്ട്. എങ്കില്‍പ്പോലും ആര്‍.എസ്.എസിനെതിരെയുള്ള ഒരു ജനകീയ യുവജന ഉണര്‍വായി ഇതിനെ കാണാന്‍ മടിയില്ലെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

ഹര്‍ത്താലിന്റെ ഭാഗമായി നടന്ന സംഘര്‍ഷങ്ങളില്‍ ആര്‍.എസ്.എസിന്റെ ഇടപെടലുണ്ടോ എന്ന് സംശയമുണ്ട്. ഇതിനോടനുബന്ധമായി നടന്ന അക്രമങ്ങളെ അംഗീകരിക്കുന്നില്ല. എന്നാല്‍ ഈ മുന്നേറ്റത്തെ ഊതിക്കെടുത്തുവാനുള്ള വ്യാമോഹമുണ്ടെങ്കില്‍ എസ്.ഡി.പി.ഐ അതിനെതിരെ രംഗത്തുവരും. സംസ്ഥാനത്തൊട്ടാകെ ഇരുപതോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നൂറിലധികം പേരെ വിവിധ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും സി.പി.എമ്മും കോണ്‍ഗ്രസും ലീഗുമടക്കമുള്ള വിവിധ കക്ഷികളുടെ പ്രവര്‍ത്തകരാണ്. എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ നിന്ന് ഹര്‍ത്താല്‍ ആഹ്വാനമുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. അതേസമയം, മലപ്പുറത്തടക്കം ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചക്കുശേഷമുണ്ടായ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, കെ.കെ. അബ്ദുള്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
we dont want to create harthal as secret says sdpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X