Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ

സോഷ്യൽ മീഡിയയിൽ ആരംഭിച്ച ഷോ ദെം ഹൗ ഇറ്റ്‌സ് ഡണ്‍ ക്യാമ്പെയ്നെ പിന്തുണച്ച് നടി റിമ കല്ലിങ്കൽ. 'അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികള്‍ മാത്രമേയുള്ളു. അതും ഞങ്ങള്‍ക്ക് ഒരാൾ വേണമെന്ന് തോന്നുമ്പോള്‍'- എന്നായിരുന്നു റിമ ഫേസ്ബുക്കില്‍ കുറിച്ചത്.

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യുട്യൂബർ വിജയ് പി നായരെ നടി ഭാഗ്യലക്ഷ്മിയും സംഘവും കൈകാര്യം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ക്യാമ്പെയ്ൻ ആരംഭിച്ചത്. ഫെമിനിസത്തെ കുറിച്ചായിരുന്നു ഇതേ തുടർന്നുള്ള ചർച്ചകൾ ഏറെയും. ഇതോടെ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്‍ മാരില്ലെന്ന് പരിഹസിച്ചുള്ള ചില പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ സജീവമായി.

rima and pc george

പിസി ജോർജ്ജ് എംഎൽഎയും സമാനമായ പ്രതികരണം നടത്തിയിരുന്നു. സ്ത്രീകൾ വിജയ് നായരെ കൈകാര്യം ചെയ്യരുതെന്നും ഭർത്താക്കാൻമാരെ കൊണ്ട് അടിപ്പിക്കണമെന്നുമായിരുന്നു എംഎൽഎയുടെ പ്രതികരണം. ഇതോടെയാണ് റിമയും വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

നേരത്തേ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത ശ്രീലക്ഷ്മി അറയ്ക്കലും പിസി ജോർജ്ജിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. പിസി ജോർജ്ജ് പറഞ്ഞത് പോലെ ചെയ്യാൻ എനിക്ക് അച്ഛനും ഭർത്താവും ഇല്ലെന്നും ഞങ്ങൾ വാടകയ്ക്കെടുത്ത് അടിപ്പിക്കണമായിരുന്നുവോയെന്നും ശ്രീലക്ഷ്മി ചോദിച്ചിരുന്നു. കേരള കൗമുദിയോടായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം. ഞങ്ങൾ മൂന്ന് പേർക്കും ഭർത്താക്കൻമാരില്ല, അതുകൊണ്ട് ഇനി എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ ഇനി പിസി ജോർജ്ജിനെ വിളിക്കാം. അങ്ങേർക്ക് മാത്രമേ തെറിവിളിയും ഗുണ്ടായിസവും പാടുള്ളൂവെന്നുണ്ടോയെന്നും ശ്രീലക്ഷ്മി ചോദിച്ചിരുന്നു.

അതേസമയം അശ്ലീല വീഡിയോ ചെയ്ത വിജയ് പി നായരെ പോലീസ് കസ്റ്റഡയിൽ എടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.നേരത്തേ ഇയാൾക്കെതിരെ ജാമ്യം ഇല്ലാ വകുപ്പ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+