കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചില്ല; എന്‍സിപി മുന്നണി വിടരുതെന്നാണ്‌ ആഗ്രഹമെന്ന്‌ ജോസ്‌ കെ മാണി

Google Oneindia Malayalam News

കോട്ടയം: രാജ്യസഭ എംപി സ്ഥാനം രാജിവെച്ചത്‌ രാഷ്ട്രീയ ധാര്‍മ്മികത കണക്കിലെടുത്താണെന്ന്‌ കേരള കോണ്‍ഗ്രസ്‌ എം നേതാവ്‌ ജോസ്‌ കെ മാണി. യുഡിഎഫില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിച്ച സ്ഥാനം രാജിവെക്കുമെന്ന്‌ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത്‌ വൈകിയത്‌ ചില സാങ്കേതിക കാരണങ്ങളാലാണെന്നും ജോസ്‌ കെ മാണി കോട്ടയത്ത്‌ പറഞ്ഞു. പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും ജോസ്‌ കെ മാണി ആവശ്യപ്പെട്ടു.

ഇടത്‌ മുന്നണിയില്‍ സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ ജോസ്‌ കെ മാണി പാല സീറ്റ്‌ ആവശ്യപ്പെടുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും പറഞ്ഞു. എന്‍സിപിയുമായുള്ള വിഷയെ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഒരു പാര്‍ട്ടിയും മുന്നണി വിട്ട്‌ പോകേണ്ടി വരരുതെന്നാണ്‌ ആഗ്രഹമെന്നും ജോസ്‌ വ്യക്തമാക്കി.
വലിയ പ്രതിസന്ധികള്‍ എല്‍ഡിഎഫ്‌ മുന്നണി പരിഹരിച്ചിട്ടുണ്ട്‌. നിലവിലെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ്‌ വിശ്വാസമെന്നും ജോസ്‌ കെ മാണി കൂട്ടി ച്ചേര്‍ത്തു.

jose k mani

കേരള കോണ്‍ഗ്രസ്‌ ഇടതു മുന്നണിയിലേക്ക്‌ എത്തിയതോടെയാണ്‌ എന്‍സിപിയുമായുള്ള മുന്നണി ബന്ധം വഷളാകുന്നത്‌. പാല സീറ്റ്‌ വിട്ടു നല്‍കില്ലെന്ന്‌ മാണി സി കാപ്പന്‍ ജോസ്‌ കെ മാണിയുടെ മുന്നണി പ്രവേശനത്തിന്‌ മുന്നേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാണിയുടെ മണ്ഡലമായിരുന്ന പാല സീറ്റ്‌ ജോസ്‌ കെ മാണിക്ക്‌ വിട്ടു നല്‍കേണ്ടിവരുമെന്നാണ്‌ സൂചന. തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ വലിയ വിജയത്തില്‍ ജോസ്‌ കെ മാണിയുടെ കേരള കോണ്‍ഗ്രസ്‌ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

English summary
we hope NCP will stand with ldf says Kerala congress leader Jose k mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X