Get Updates
Get notified of breaking news, exclusive insights, and must-see stories!

'പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പില്‍, ആദ്യം പങ്കുവെച്ചത് പ്രോമിസ് റിങ്': നടി അര്‍ച്ചന കവി വിവാഹിതയായി

നീലത്താമര എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ അഭിനയ രംഗത്തേക്കു വന്ന താരമാണ് അര്‍ച്ചന കവി. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ അര്‍ച്ചന ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ആരും അറിയാതെ നടന്ന അര്‍ച്ചനയുടെ വിവാഹ വാര്‍ത്തയാണ് പുറത്തുവന്നത്. അവതാരകയായ ധന്യ വര്‍മ്മയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അര്‍ച്ചന കവി വിവാഹിതയായ കാര്യം അറിയിച്ചത്.

അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. റിക് വര്‍ഗീസ് ആണ് അര്‍ച്ചനയെ മിന്നുചാര്‍ത്തിയത്. ഒരു പള്ളിയില്‍ വച്ച് നടന്ന വിവാഹ ചിത്രങ്ങളും ധന്യ വര്‍മ്മ പങ്കുവെച്ചു.

ഞാനിപ്പോള്‍ പ്രണയത്തില്‍ ആണെന്ന് ധന്യ വര്‍മ്മയ്ക്കും നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചന കവി വെളിപ്പെടുത്തുന്നുണ്ട്. ഡേറ്റിംഗ് ആപ്പിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. അന്ന് എന്റെ വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്. വെറുതെ ഒരു ടൈംപാസിന് ഡേറ്റിങ് ആപ്പ് എടുത്തു നോക്കുമായിരുന്നു. ഞങ്ങള്‍ ആദ്യം വലിയ കാര്യങ്ങളൊക്കെയാണ് സംസാരിച്ചത്. എന്റെ ട്രോമ ഉള്‍പ്പെടെ ഞാന്‍ അദ്ദേഹവുമായി പങ്കുവെച്ചു. എന്റെ എല്ലാ മോശം കാര്യങ്ങളും ഞാന്‍ അദ്ദേഹവുമായി പങ്കുവെച്ചു. തന്റെ അച്ഛനെ പോലെ അദ്ദേഹം ഏറ്റവും മനോഹരമായാണ് എന്നെ പരിഗണിക്കുന്നതെന്നും അര്‍ച്ചന പറഞ്ഞു.

archana kavi

എന്‍ഗേജ്‌മെന്റിനു മുന്‍പ് അദ്ദേഹം പ്രോമിസ് റിങ് തന്നു. അതിന്റെ ഒരു ഭാഗത്ത് മാറ്റ് ഫിനിഷായിരുന്നു. മറ്റേ ഭാഗത്ത് ഗ്ലോസി ഫിനിഷുമായിരുന്നു. രണ്ട് പേരുടെയും ഐഡന്റിറ്റി അങ്ങനെ തന്നെ നിലനില്‍ക്കും എന്നായിരുന്നു അദ്ദേഹം പറയാന്‍ ശ്രമിച്ചത്. റിക് വര്‍ഗീസിന്റെ മാതാപിതാക്കളും തന്നെ ഏറ്റവും നന്നായാണ് നോക്കുന്നതെന്നും അര്‍ച്ചന പറഞ്ഞു. ഇതിന് മുന്‍പ് ഒരാളെ പരിചയപ്പെടുകയും അത് മാതാപിതാക്കളെ കാണുന്ന ഘട്ടം വരെയെത്തിയെങ്കിലും മാറിപ്പോയെന്നും അര്‍ച്ചന വെളിപ്പെടുത്തി.

നേരത്തെ താന്‍ തന്റെ പങ്കാളിയെ കണ്ടെത്തിയതായി അര്‍ച്ചന കവി സമൂഹ മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. കെട്ട കാലത്ത് ഞാന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തി, എല്ലാവര്‍ക്കും അതിനു കഴിയട്ടെ എന്നായിരുന്നു അര്‍ച്ചന അന്ന് പങ്കാളിയുടെ പേര് പറയാതെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2016 ലായിരുന്നു അര്‍ച്ചനയുടെ ആദ്യ വിവാഹം. ബാല്യകാല സുഹൃത്തും സ്റ്റാന്‍ഡപ്പ് കൊമേഡിയനുമായ അബീഷ് മാത്യുവിനെയാണ് അര്‍ച്ചന വിവാഹം കഴിച്ചത്. അഞ്ചു വര്‍ഷം മാത്രമാണ് ഈ ദാമ്പത്യ ബന്ധം നീണ്ടുനിന്നത്. ഇതിനിടെ വിഷാദത്തിലേക്കും താരം വീണിരുന്നു. പിന്നീട് അതില്‍ നിന്ന് മോചിതയായ അര്‍ച്ചന മെന്റല്‍ ഹെല്‍ത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പല വേദികളിലും സംസാരിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+