കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇവിഎം വേണ്ട, പേപ്പര്‍ ബാലറ്റ് മതി'; പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: തിര‍ഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന് മുന്നില്‍ തൃണമൂല്‍ എംപിമാരുടെ പ്രതിഷേധം. 'നോ ടു ഇവിഎം, യെസ് ടു പേപ്പർ ബാലറ്റ്' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി പാര്‍ലമന്‍റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപത്തായിരുന്നു തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധിച്ചത്. തൃണമൂലിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ദേരക് ഒബ്രെയിന്റെ നേതൃത്വത്തില്‍ രാവിലെ പത്ത് മണിയോടെയായിരുന്നു പ്രതിഷേധം നടന്നത്.

<strong>പിള്ളക്ക് ഗവര്‍ണര്‍ പദവി നല്‍കി സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ നീക്കം; കുമ്മനം ദേശീയ ഉപാധ്യക്ഷനാവും?</strong>പിള്ളക്ക് ഗവര്‍ണര്‍ പദവി നല്‍കി സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ നീക്കം; കുമ്മനം ദേശീയ ഉപാധ്യക്ഷനാവും?

അതേസമയം, ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജുലൈ 21 ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഏകമാര്‍ഗം ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങുകയെന്നതാണെന്നും 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുകാട്ടിയെന്നും മമത പറഞ്ഞിരുന്നു.

 tmc-

അമേരിക്ക വരെ ഇവിഎം ഉപേക്ഷിച്ചതാണ്. വെരിഫൈ ചെയ്യാത്ത ഇവിഎംമെഷീനുകളുാണ് കൂടുതലായും ഉള്ളത്. ചില മെഷീനുകള്‍ ഒരു പാര്‍ട്ടിക്കു വേണ്ടി പ്രോഗ്രാം ചെയ്തതായിരുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞതിന് പിന്നാലെ ഒരു ലക്ഷം ഇവിഎമ്മുകള്‍ കാണാനില്ല. ഇവിഎം വോട്ടിങ് ജനങ്ങളുടെ വിധിയല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച രണ്ട് ശതമാനം ഇവിഎമ്മുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചത്.

<strong> പി ജയരാജനെ എതിര്‍ത്താലും ലോഹ്യംകൂടിയാലും കൊല്ലപ്പെടുന്ന അവസ്ഥയെന്ന് കെ​എം ഷാജി; മറുപടിയുമായി പിണറായി</strong> പി ജയരാജനെ എതിര്‍ത്താലും ലോഹ്യംകൂടിയാലും കൊല്ലപ്പെടുന്ന അവസ്ഥയെന്ന് കെ​എം ഷാജി; മറുപടിയുമായി പിണറായി

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ ബംഗാളിലെ 20 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് പറയാന്‍ ബിജെപിക്ക് എങ്ങനെ സാധിച്ചു. 42 ല്‍ 18 സീറ്റ് അവര്‍ക്ക് കിട്ടി. ക്രമക്കേടുകള്‍ വ്യാപകമാണ്. ഇവിഎം മെഷീനുകള്‍ പിടിച്ചെടുത്ത് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്‍റെ അസ്തമയവും ഇവിഎം വഴി തന്നെയാകുമെന്നും മമത വിമര്‍ശിച്ചിരുന്നു.

English summary
we want paper ballet; tmc protest against voting machine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X