• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ത്രിപുരയിലെ പാഠം ഉൾക്കൊണ്ട് സിപിഎം; ബിജെപി വിരുദ്ധവോട്ട് നഷ്ടമാകില്ല, പാർട്ടിയിൽ ഭിന്നതയില്ല!

  • By Desk

തിരുവനന്തപുരം:ത്രിപുരയിൽ ഇരുപത്തഞ്ച് വർഷത്തെ അധികാരം കൈവിട്ടുപോയതോടെ പുതിയ പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായി സിപിഎം. പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ നഷ്ടപ്പെട്ട് പോയ പൊതുജന വിശ്വാസം തിരികെപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് സിപിഎം. അധികാരങ്ങൾ നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ മുന്നേറാൻ 22-ാം പാർട്ടി കോൺഗ്രസിൽ നടപടികൾ സ്വീകരിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.

22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരൊറ്റ ബിജെപി വിരുദ്ധ വോട്ട് പോലും നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള അടവുനയം രൂപീകരിക്കുമെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയയത്. രാജ്യത്ത് ആകമാനം നിലനില്‍ക്കുന്ന അസ്വസ്ഥതകളില്‍ പാര്‍ട്ടി ഇടപെടലുകള്‍ നടത്തി ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കും. കര്‍ഷക സമരങ്ങളും വിദ്യാര്‍ത്ഥി സമരങ്ങളും ഏറ്റെടുത്ത് പാര്‍ട്ടിക്ക് കൂടുതല്‍ ജനസ്വീകാര്യത നേടിയെടുക്കും തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പറഞ്ഞു.

പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം

പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം

ഒരൊറ്റ വോട്ടുപോലും പോള്‍ ചെയ്യാതെ നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരുമിപ്പിക്കാനുള്ള തന്ത്രമായിരിക്കും സിപിഎം മെനയുകയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിലെ ആളുകള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ട്. എന്നാല്‍, അതൊരു ഭിന്നതയല്ല. ബിജെപിയെ കെട്ടുകെട്ടിക്കുന്നതിനുള്ള നയരൂപീകരണത്തിനായി പാര്‍ട്ടി കോണ്‍ഗ്രസ് വിവിധ കോണുകളില്‍നിന്നുള്ള അഭിപ്രായ ക്രോഡീകരണം നടത്തുമെന്നും പാർട്ടിയിലെ ഭിന്നതയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് ഇലക്ട്രല്‍ പ്രാധിനിത്യമുള്ള ഏക സംസ്ഥാനം കേരളമായി ചുരുങ്ങുകയായിരുന്നു. അടുത്ത ലേക്സഭ തിരഞ്ഞെടുപ്പ് നടക്കാൻ ഇനി ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ. അതിനു മുന്നേ പോയ പ്രതാപം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം.

പാർട്ടി കോൺഗ്രസ് നിർണ്ണായകം

പാർട്ടി കോൺഗ്രസ് നിർണ്ണായകം

അടുത്തയാഴ്ച്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന 22ാമത് പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎമ്മിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ത്രിപുരയില്‍ സിപിഎം തോറ്റത് പാര്‍ട്ടിയുടെ സ്വാധീനം ചോര്‍ന്നതുകൊണ്ടെന്ന് പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ സ്വാധീനത്തില്‍ വലിയ ചോര്‍ച്ചയുണ്ടായി. തിരുത്തേണ്ട ഒരുപാടു പോരായ്മകളുണ്ടായി. പണമൊഴുക്കിയതു കൊണ്ടു മാത്രമല്ല ബിജെപി ജയിച്ചത്. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തനശൈലിയില്‍ മാറ്റംവരുത്തണമെന്നും എംഎ ബേബി ദില്ലിയിൽ പറഞ്ഞിരുന്നു. ത്രിപുരയില്‍ പണമൊഴുക്കി ബിജെപി അധികാരം പിടിച്ചുവെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് പരാജയകാരണം അതുമാത്രമല്ലെന്ന് തുറന്നടിച്ച് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത് വന്നത്.

പുതിയ തലമുറയെ മനസിലാക്കിയില്ല

പുതിയ തലമുറയെ മനസിലാക്കിയില്ല

പുതിയ തലമുറയെ മനസിലാക്കുന്നതിന് പാര്‍ട്ടിക്ക് സാധിച്ചില്ല, ഗോത്രവര്‍ഗ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നും ബേബി പറയുന്നു. ആദിവാസി മേഖലയിലെ വോട്ടുകളെല്ലാം ബിജെപിക്ക് മറിഞ്ഞിരുന്നു. ഐപിഎഫ്ടിയെ കൂട്ടുപിടിച്ചായിരുന്നു ബിജെപി വോട്ട് മറിച്ചത്. ത്രിപുരയിലെ വികസന പ്രവര്‍ത്തനങ്ങളെയും സിപിഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി വിമര്‍ശിക്കുന്നു എന്നതാണ് മറ്റൊരു അതിശയം. ഉന്നത വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങിയ മേഖലകളില്‍ ത്രിപുര വളരെ പിന്നിലാണ്. എല്ലാവരും മണിക് സർക്കാരിന്റെ ലളിത ജീവിതത്തെ കുറിച്ചും മറ്റും സംസാരിക്കുന്നതിനിടയിലാണ് എംഎ ബേബിയുടെ പരാമർശം വന്നിരുന്നത്. ത്രിപുരയിൽ പാർട്ടിക്ക് കുറഞ്ഞ ഏഴ് ശതമാനം വോട്ട് വളരെ വലിയ ഇടിവ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരച്ചടി ഗൗരവമുള്ള വിഷയം

തിരച്ചടി ഗൗരവമുള്ള വിഷയം

പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ഗൗരവമുള്ള വിഷയമാണ്. പാര്‍ട്ടി വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായി. തിരുത്തേണ്ട പല പോരായ്മകളും അവിടെ ഉണ്ടാകണം. ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളോ ആധുനിക വ്യവസായ സംരംഭങ്ങളോ തൃപുരയിൽ ഉണ്ടായില്ല എന്നത് പ്രധാനമാണ്. തൊഴില്‍ മേഖലകളിലും ത്രിപുര പിന്നിലാണ്. യുവാക്കളെ വിശ്വാസത്തിലെടുക്കാന്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും കഴിഞ്ഞോ ഇല്ലയോ എന്നത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയതാണഅ. സ്ഥിര ഭരണവിരുദ്ധ ചിന്തയോ വികാരമോ പ്രവര്‍ത്തിച്ചുകാണണം. ഇതെല്ലാം എന്തുകൊണ്ട് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല എന്നതാണ് തൃപുരയിലെ വീഴ്ചയ്ക്ക് കാരണം. 36 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി എന്നതാണ് പരാജയകാരണമായി എണ്ണുന്ന കാര്യം എന്നാൽ എന്തുകൊണ്ട് ഈ വോട്ടുകൾ സിപിഎമ്മിന് കിട്ടിയില്ല എന്ന ചോദ്യവും അദ്ദഹം നേരത്തെ ചോദിച്ചിരുന്നു.

നീറ്റ് പരീക്ഷയിലെ ശതമാന കണക്ക് പൊല്ലാപ്പാകുന്നു; 20 ശതമാനം മാർക്കിനും എംബിബിഎസ് സീറ്റ്!

ദളിത് കലാപത്തിൽ ഉത്തർപ്രദേശിൽ ഫയൽ ചെയ്തത് 192 എഫ്ഐആർ; പോലീസ് അതിക്രമം, അനുഭവിക്കുന്നത് യാതനകൾ!

English summary
In the face of electoral setbacks, the CPM will explore ways to win back the trust of its cadres who shifted their allegiance to other parties in states such as West Bengal and Tripura, said politburo member M A Baby. At the 22nd party congress, the CPM will formulate its tactics in such a way that not a single anti-BJP vote is lost, he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more