'എന്തിന്റെ കൃമികടി ആണ്..' അവനെ വീട്ടില്‍ പോയി തല്ലും, ജയിലിൽ പോകും, കലിപ്പിൽ സുജിത് ഭക്തനും ശ്വേതയും
ട്രാവൽ വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ വമ്പൻ പ്രശസ്തി നേടിയ വ്ളോഗറാണ് സുജിത് ഭക്തൻ. വിവാഹത്തിന് ശേഷം യാത്രകൾക്ക് ഭാര്യ ശ്വേതയും സുജിത്തിനൊപ്പമുണ്ട്. എന്നാൽ സുജിതിനൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് മുതൽ ക്രൂരമായ ബോഡി ഷെയ്മിംഗ് നേരിടുന്നുണ്ട് ശ്വേത.
കേട്ടാലറയ്ക്കുന്ന തരത്തിൽ ഒരു വ്യക്തി നിരന്തരം മെയിലുകളിലൂടെ ശ്വേതയെ അധിക്ഷേപിക്കുകയാണെന്ന് യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ സുജിത് ഭക്തൻ പറയുന്നു. ശ്വേതയെ ആനയെന്നും പൊണ്ണത്തടിച്ചിയെന്നും മുതൽ പറയാൻ പറ്റാത്ത തരത്തിലാണ് ഇയാളുടെ മെയിലുകൾ. ഇയാളെ ഉടനെ തന്നെ പൂട്ടുമെന്നും ശ്വേതയും സുജിത് ഭക്തനും പറയുന്നു.

'' തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 7 വര്‍ഷമായി. ഇത്രയും നാളിനിടയില്‍ ശ്വേത വളരെ അധികം ബോഡി ഷെയിമിംഗ് നേരിട്ടിട്ടുളള ഒരാളാണ്. തനിക്ക് ഇത്തിരി വയറുണ്ട്, ശ്വേതയ്ക്ക് കുറച്ച് തടിയുണ്ട്. അതിന് പല കാരണങ്ങളും ഉണ്ടാകാം. തടി കുറയ്ക്കണം ശ്വേതാ എന്നൊക്കെ സ്നേഹത്തോടെ പറയുന്നവരുണ്ട്. വിമര്‍ശിക്കുന്നവരും ഉണ്ട്. എന്നാല്‍ അത് ഒരു പരിധി കഴിയുമ്പോള്‍ വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ ആറേഴ് മാസമായി തങ്ങളത് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്, ഒരു മാനസിക രോഗി കാരണം. അയാള്‍ക്ക് എന്തിന്റെ കൃമികടി ആണെന്ന് മനസ്സിലാകുന്നില്ല.
വ്ളോഗര്‍മാരുടെ ഭാര്യമാരെ സോഫ്റ്റ് ടാര്‍ഗറ്റ് ആയി കണ്ട് ഇത്തരത്തില്‍ ബോഡി ഷെയിമിംഗ് ചെയ്യുന്നതാണ് കാണുന്നത്. ഹണി റോസിനെ ബോഡി ഷെയിം ചെയ്യുന്നുണ്ട്. അവര്‍ ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. ആളുകളുടെ മനസ്സിലെ ലൈംഗിക ദാരിദ്ര്യം ആണ് അതിലൂടെ പുറത്ത് വന്നത്. താന്‍ ഇറക്കം കുറഞ്ഞ വേണം ധരിക്കുന്നതിന് മോശം കമന്റുകള്‍ വന്നു. അക്കാര്യത്തില്‍ തനിക്കോ ഭര്‍ത്താവിനോ പ്രശ്നം ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്നം'' എന്ന് ശ്വേത ചോദിക്കുന്നു.
''വളരെ മോശം രീതിയില്‍ തങ്ങള്‍ക്ക് മെയില്‍ അയക്കുന്ന ആളുടെ വിചാരം അയാളെ പിടിക്കാനോ ശിക്ഷിക്കാനോ സാധിക്കില്ല എന്നാണ്. അങ്ങനെയൊക്കെ പറയാനുളള സ്വാതന്ത്ര്യം തനിക്ക് ഉണ്ടെന്നാണ് അയാള്‍ പറയുന്നത്. ഇയാളെ പിടിച്ച് കഴിഞ്ഞാല്‍ അയാളെ നിയമത്തിന് മുന്നില്‍ കൊണ്ട് പോയി ശിക്ഷയൊന്നും വാങ്ങിച്ച് കൊടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ ആളെ പിടിച്ച് കഴിഞ്ഞാല്‍, അത് ആരാണെങ്കിലും എവിടെ ആണെങ്കിലും അവന്റെ വീട്ടില്‍ പോയി താനും ശ്വേതയും കൂടി അവനെ തല്ലും. അവന് തനിക്കെതിരെ കേസ് കൊടുക്കുമ്പോള്‍ താന്‍ പോയി ജയിലില്‍ കിടക്കും'', സുജിത് ഭക്തന് പറഞ്ഞു.
''അവന്റെ മുഖത്ത് തന്നെ അടിക്കും. അവന് നിന്ന് തരികയൊന്നും ഇല്ലായിരിക്കും. എങ്കിലും എങ്ങനെയെങ്കിലും അവനെ അടിക്കും. എന്നിട്ട് താന്‍ പോയി അകത്ത് കിടക്കും. നിയമസംവിധാനത്തോടുളള തന്റെ പ്രതിഷേധമാണ് അത്. കാരണം അത്രയധികം മാനസികമായി തങ്ങളെ ഉപദ്രവിക്കുന്നുണ്ട്. നൂറ് ശതമാനം തങ്ങളെ അറിയുന്ന ഒരാളാണ് അത്. കേരള പോലീസിന് കുറച്ചെങ്കിലും കഴിവുണ്ടെങ്കില്‍ അയാളെ പിടിക്കും. 2 മാസമായി ശ്വേത സൈബര്‍ പോലീസിന് പരാതി നല്‍കിയിട്ട്.
അവനാണോ അവളാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്. ദിവസവും ഓരോ പുതിയ മെയില്‍ ഐഡി ഉണ്ടാക്കും. എന്നിട്ട് തങ്ങള്‍ക്ക് മെയില്‍ അയക്കും. തങ്ങളുമായി ബന്ധപ്പെട്ട എല്ലാവര്ക്കും സിസി വെക്കും. ഒരു മെയില്‍ അയച്ചിരിക്കുന്നത് തങ്ങളുടെ ഫ്ളാറ്റിന്റെ ഉടമയ്ക്കാണ്. സുജിത്ത് ഭക്തന് എന്നയാള്‍ ശ്വേത എന്ന പേരുളള ഒരു ആനയെ ഫ്ളാറ്റില്‍ താമസിപ്പിച്ചിരിക്കുകയാണ്. വളര്‍ത്തുമൃഗം അനുവദനീയമാണോ എന്നാണ് അവന് മെയിലില്‍ ചോദിച്ചിരിക്കുന്നത്.
തങ്ങള്‍ ആനക്കട്ടിയിലെ റിസോര്‍ട്ടില്‍ പോയി ഒരു വീഡിയോ ഇട്ടിരുന്നു. അതിനെക്കുറിച്ചാണ് മറ്റൊരു മെയില്‍. നിങ്ങളുടെ റിസോര്‍ട്ട് സേഫ് ആണോ താമസിക്കാന്‍. കഴിഞ്ഞ ദിവസം ശ്വേത ഭക്തന് എന്ന പേരുളള ഒരു ആന നിങ്ങളുടെ റിസോര്‍ട്ടില്‍ കയറി ഉളളതെല്ലാം തിന്നു, ബാക്കിയുളളവരെ എല്ലാം പട്ടിണിക്കിട്ടു, എല്ലായിടത്തും വിജര്ച്ചു എന്നൊക്കെ പറഞ്ഞാണ് മെയില്‍. ശ്വേതയുടെ ഫോട്ടോയും ആ മെയിലില്‍ ഉണ്ട്.
ഒരു തവണ താന്‍ റിപ്ലൈ കൊടുത്തു. നിനക്ക് ഇതില്‍ നിന്ന് എന്താണ് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, എനിക്കും എന്റെ കുടുംബത്തിനും ഇതില്‍ നിന്ന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നും പറഞ്ഞ്. പക്ഷേ അതിന് മറുപടിയൊന്നും കിട്ടിയില്ല. ഇവന് പണ്ട് ഉണ്ടാക്കിയ ഒരു മെയില്‍ ഐഡി സൈബര്‍ സെല്‍ തപ്പിയെടുത്തിട്ടുണ്ട്''. അത് വെച്ച് ഇവനെ പൂട്ടുമെന്നും സുജിത് ഭക്തന് പറഞ്ഞു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications