Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര അഴിയൂരിൽ കോവുക്കൽ കടവിൽ ആയുധശേഖരം പിടികൂടി

വടകര ; അഴിയൂരിൽ കോവുക്കൽ കടവിലെ പഴകിയ കെട്ടിടത്തിൽ ഇരുമ്പ് പൈപ്പുകളും ദന്ധും പോലീസ് കസ്റ്റഡിയിലെടുത്തു . രഹസ്യ വിവരത്തെ തുടർന്ന് ചോമ്പാല എസ്ഐ ജിതേഷ് പികെയും സംഘവും നടത്തിയ റെയ്‌ഡിൽ ആണ് ആയുധങ്ങൾ കണ്ടെത്തിയത്.പ്രദേശത്ത് കൂടുതൽ അന്വേഷണം തുടങ്ങി .

ഇതിനിടയിൽ വില്യാപ്പള്ളി കൊളത്തൂർ റോഡിലെ ബിജെപി പ്രവർത്തകന്റെ കട കൈയ്യേറി കടയുടമ കൈതപ്പുറത്ത് ഭാസ്കരനെയും,റോഡിൽ നിൽക്കുകയായിരുന്ന കെവി ശശിയേയും അക്രമിച്ച കേസ്സിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ.
വില്ല്യാപ്പള്ളി സ്വദേശികളായ പാലോളി മുഹമ്മദ് ഫായിസ്(21),പുത്തലത്ത് മുഹമ്മദ് അസ്‌ലം(21),ചെയ്യേരി കെ.കെ.സലീം(40)എന്നിവരെയാണ് വടകര എസ്.ഐ.സി.കെ.രാജേഷ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 13നാണ് മുസ്ലിം ലീഗ് പ്രകടനം കഴിഞ്ഞയുടൻ വില്യാപ്പള്ളിയിൽ പരക്കെ അക്രമം നടന്നത്.

weapon

ബിജെപി പഞ്ചായത്ത് കമ്മറ്റി ഓഫീസായ മാരാർജി ഭവന് നേരേയും,കടയ്ക്ക് നേരേയും,പ്രവർത്തകരെയും അക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു.അക്രമവുമായി ബന്ധപ്പെട്ട് നൂറ്റി അൻപതോളം പേർക്കെതിരെ വടകര പോലീസ് കേസ്സെടുത്തിരുന്നു.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+