മഹാരാജാസില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവം, രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്തു
മഹാരാജാസ് കോളേജിന്റെ ഹോസ്റ്റലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്തു.
കൊച്ചി: മഹാരാജാസ് കോളേജിന്റെ ഹോസ്റ്റലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്തു. ആയുധങ്ങള്‍ കണ്ടെത്തിയ ഹോസ്റ്റല്‍ റൂമില്‍ താമസിച്ച ആറു വിദ്യാര്‍ത്ഥികളോടും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചിരുന്നു.
ജില്ലയ്ക്ക് പുറത്ത് താമസിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെന്ന് സെന്‍ട്രല്‍ എസ്ഐ ജോസഫ് സാജന് പറഞ്ഞു. വരും ദിവസങ്ങളില്‍ ബാക്കി വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൊച്ചി മഹാരാജാസ് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയത്. ഫ്ളക്സില്‍ പൊതിഞ്ഞ ഇരുമ്പ് പൈപ്പുകള്‍, സ്റ്റീല്‍ പൈപ്പ്, കുറുവടി, മുളവടി എന്നിവ കണ്ടെടുത്തെന്നാണ് എഫ്ഐആറിലുള്ളത്. അവധിക്കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്ല. സംഭവത്തില്‍ അന്വേഷണം തുടരുകെയാണ്.
-
'PhonePe ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 2000 സമ്പാദിക്കാം';തടിപ്പിൽ വീഴല്ലേ..മുന്നറിയിപ്പുമായി പോലീസ് -
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും












Click it and Unblock the Notifications