കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളടിക്കുമ്പോള്‍ ഹെല്‍മറ്റുണ്ടോ? എങ്കില്‍ 5 ലിറ്റര്‍ പെട്രോള്‍ സൗജന്യം!

Google Oneindia Malayalam News

കൊച്ചി: ഹെല്‍മറ്റ് ധരിച്ച് പമ്പിലെത്തുന്നവര്‍ക്ക് ഇനി അഞ്ച് ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കും. പക്ഷെ നറുക്കെടുപ്പിലൂടെ എന്ന് മാത്രം. ഹെല്‍മറ്റ് ധരിച്ച് പമ്പിലെത്തുന്നവര്‍ക്ക് കൂപ്പണ്‍ നല്‍കാനും മാസത്തിലൊരിക്കല്‍ നറുക്കെടുത്ത് അഞ്ച് ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കാനുമാണ് തീരുമാനം.

ഹെല്‍മറ്റില്ലെങ്കിലും പെട്രോളടിക്കാം; പക്ഷെ ഹെല്‍മറ്റ് പരിശോധന പമ്പുകളിലും നടക്കും!!ഹെല്‍മറ്റില്ലെങ്കിലും പെട്രോളടിക്കാം; പക്ഷെ ഹെല്‍മറ്റ് പരിശോധന പമ്പുകളിലും നടക്കും!!

ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണിത്. ഹെല്‍മറ്റ് ധരിച്ചെത്തുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രം പെട്രോള്‍ നല്‍കുന്ന പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി. സംസ്ഥാനതല പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയില്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

Helmet

ആദ്യം 15 ദിവസത്തെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയ ശേഷം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
ഇരുമ്പനം ബിപിസിഎല്‍ പെട്രോള്‍ പമ്പിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം നടന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പെട്രോള്‍ പമ്പുകളില്‍ ബോധവത്കരണ പരിപാടി നടത്തുന്നത്.

ഇന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; കനത്ത പിഴയും ഉപദേശവും...ഇന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; കനത്ത പിഴയും ഉപദേശവും...

എന്നാല്‍ നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനക്കാരെ ശിക്ഷയില്‍ നിന്നൊഴിവാക്കില്ലെന്ന് ഗതാഗതമന്ത്രി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാനുള്ള ബോധവത്കരണ പരിപാടി വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

English summary
Wear helmet and 5 litre petrol free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X