കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈക്കിൾ യാത്രക്കാർക്കും ഇനി ഹെൽമറ്റ് നിർബന്ധം, ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സൈക്കിളിൽ യാത്ര ചെയ്യുന്നവർ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്. ഇത് സംബന്ധിച്ച് യാത്രികർ ഹെൽമെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണമെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ ഉത്തരവ് ഇറക്കി. സൈക്കിൾ യാത്രികർ കൂടുതലായി അപകടത്തിൽ പെടുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹനവകുപ്പിന്‍റെ ഉത്തരവ്.

രാത്രിയിൽ യാത്ര നടത്തുന്നവർ നിർബന്ധമായും സൈക്കിളിൽ റിഫ്ലക്റ്ററുകൾ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം.അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്തരുത്. സൈക്കിൽ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

helmet

വിവാഹം ഉടൻ; പ്രണയ വിവാഹമോ? ട്രോളുകൾ, സുഹൃത്ത് വീണ വിജയനെ കുറിച്ച്..മനസ് തുറന്ന് ചിന്ത ജെറോംവിവാഹം ഉടൻ; പ്രണയ വിവാഹമോ? ട്രോളുകൾ, സുഹൃത്ത് വീണ വിജയനെ കുറിച്ച്..മനസ് തുറന്ന് ചിന്ത ജെറോം

പോസ്റ്റൊടിഞ്ഞ് തലയിൽ ജീവൻ രക്ഷിച്ച് ഹെൽമറ്റ്

ഹെൽമറ്റിന്റെ പ്രധാന്യം മനസിലാക്കാൻ വീഡിയോ പങ്കുവെച്ച് ഡൽഹി പോലീസ്. 16 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ലഘു വിഡിയോയിൽ, ഒരു യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നതു കൊണ്ടു മാത്രം സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ട് വൻ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണുള്ളത്.
'ഹെൽമറ്റ് ധരിക്കുന്നവരെ ദൈവം രക്ഷിക്കുന്നു' എന്ന ക്യാപ്ഷനോടു കൂടിയാണ് പഴയൊരു വിഡിയോ ഡൽഹി പൊലീസ് പങ്കുവച്ചിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളെന്നു തോന്നിക്കുന്ന വിഡിയോയിൽ, ആദ്യം കാണുന്നത് പതുക്കെ നീങ്ങുന്ന ഒരു കാറാണ്. തൊട്ടടുത്ത നിമിഷം ഇടതുവശത്തുകൂടി കുതിച്ചെത്തുന്ന ഒരു ബൈക്ക് കാറിൽത്തട്ടി തെറിക്കുന്നത് കാണാം. ബൈക്ക് ഓടിച്ചിരുന്ന യുവാവ് തെറിച്ച് റോഡിൽ വീഴുന്നതാണ് ദൃശ്യങ്ങളിൽ.

ഹെൽമറ്റ് കൃത്യമായി ധരിച്ചിരുന്നതിനാൽ വീഴ്ചയിൽ തലയ്ക്ക് അപകടമൊന്നും പറ്റാതിരുന്ന യുവാവ് പതുക്കെ എഴുന്നേൽക്കുമ്പോഴാണ് അടുത്ത അപകടം. കാറിൽത്തട്ടി തെറിച്ച ബൈക്ക് റോഡരികിൽ നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചിരുന്നു. യുവാവ് എഴുന്നേൽക്കുമ്പോഴേയ്ക്കും ഈ പോസ്റ്റ് ഒടിഞ്ഞ് യുവാവിന്റെ തലയിൽ വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹെൽമറ്റ് ഉള്ളത് കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടതെന്ന് വ്യക്തമാണ്.

'ഹെൽമറ്റ് ധരിക്കുന്നത് നിങ്ങളെ അപകടങ്ങളിൽനിന്ന് ഒന്നും രണ്ടും മൂന്നും അതിലേറെത്തവണയും രക്ഷിക്കും' - എന്ന വാചകത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. ഡൽഹി പൊലീസ് ട്വീറ്റ് ചെയ്ത ഈ വിഡിയോ, ഇതിനകം ഏഴായിരത്തിലധികം പേരാണ് റീട്വീറ്റ് ചെയ്തത്.

 വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ

English summary
wearing helmet is mandatory for cycle passengers new motor vehicle department has issued an order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X