Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം. ഇത് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 3 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ടും ബാക്കി 11 ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. പുതിയ അറിയിപ്പിൽ കോട്ടയത്തും, കാസർകോടും കൂടിയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നേരത്തെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരുന്നു.

rain

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട്

3 - 11 - 2023 : ഇടുക്കി, കോഴിക്കോട്, വയനാട്
4- 11- 20203 പത്തനംതിട്ട, ഇടുക്കി
5- 11- 2023: പത്തനംതിട്ട,എറണാകുളം, ഇടുക്കി

എന്നീ ജില്ലകളിൽ ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത ആണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115. 6 എം എം മുതൽ 204 എം എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

യെല്ലോ അലേർട്ട്
3 - 11 - 2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർ‌കോട്

4 -11- 2023: ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്. കണ്ണൂർ
5 -11 -2023: ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്
6- 11- 2023: പത്തനംതിട്ട, ഇടുക്കി,
7-11-2023: എറണാകുളം കോഴിക്കോട്, കണ്ണൂർ

എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റര്‌‍ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയെയാണ് യെല്ലോ അലേർട്ട് കൊണ്ട് അർത്ഥം ആക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+