Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നും നാളെയും അതിക്തമായ മഴയ്ക്ക് സാധ്യത: രണ്ടിടത്ത് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതി ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തെക്ക് പടിഞ്ഞാറാൻ ബം​ഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണം. കേരളാ തീരത്തും ലക്ഷദ്വീപ് പ്രദേശത്തും നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതി ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

rain

24 മണിക്കൂറിൽ 115. 6 എം എം മുതൽ 204.4 എം എം വരെ മഴ ലഭിക്കും എന്നതാണ് അതിശക്തമായ മഴ എന്നത് കാെണ്ട് അർത്ഥമാക്കുന്നത്. അതി ശക്തമായ മഴ മുന്നറിയിപ്പുള്ള സ​ഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ടി വന്നാൽ ചെയ്യേണ്ടതാണ്

അതേ സമയം തമിഴ്നാട്ടിൽ ഇന്ന് മഴ ശക്തമാകും. പുതുക്കോട്ട, ശിവ ​ഗം​ഗ, രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിൽ ആണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എട്ട് ജില്ലകളിലും അതി ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈയിലെ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+