Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്താകെ കനത്ത മഴ! തീവ്രന്യൂനമർദ്ദം തീരത്തോട് അടുക്കുന്നു... ദേശീയ ദുരന്ത നിവാരണ സേന കേരളത്തിൽ

മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോയ 41 മത്സ്യബന്ധന ബോട്ടുകൾ ലക്ഷദ്വീപിൽ അടുപ്പിച്ചു.

Recommended Video

cmsvideo
    സംസ്‌ഥാനത്ത്‌ കനത്ത മഴ, തീവ്രന്യുനമർദ്ദം തീരത്തോട് അടുക്കുന്നു | Oneindia Malayalam

    തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ കഴിഞ്ഞദിവസം വൈകീട്ട് മുതലാണ് മഴ പെയ്തത്. കൊച്ചിയിലും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരദേശ മേഖലകളിലും ശക്തമായ മഴ പെയ്തു.

    ബുധനാഴ്ചയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം ശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. തീവ്രന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് കഴിഞ്ഞദിവസം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

    rain

    അതേസമയം, മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോയ 41 മത്സ്യബന്ധന ബോട്ടുകൾ ലക്ഷദ്വീപിൽ അടുപ്പിച്ചു. കോസ്റ്റ്ഗാർഡിന്റെ നിർദേശത്തെ തുടർന്നാണ് ബോട്ടുകൾ കൽപേനി, ബിത്ര ദ്വീപുകളിൽ അടുപ്പിച്ചത്. ഏതാനും ബോട്ടുകൾ ഗോവൻ തീരത്തും അടുപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. കടലിൽ മുഴുവൻ സമയ നിരീക്ഷണത്തിന് കോസ്റ്റ്ഗാർഡിന്റെ ആറ് കപ്പലുകളും നാലു വിമാനങ്ങളും വിന്യസിച്ചു. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായ സൂചന ഉയർത്തി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ തീരദേശ താലൂക്കുകളിലും മുഴുവൻ സമയ കൺട്രോൾ റൂമുകൾ തുറന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നിലവിലുള്ള ഒരു കമ്പനിക്ക് പുറമേ, മറ്റൊരു കമ്പനി കൂടി കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+