Get Updates
Get notified of breaking news, exclusive insights, and must-see stories!

ബം​ഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം കൂടി ശക്തമായ മഴ

തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. തുടക്കത്തിൽ വടക്ക് പടിഞ്ഞാറ് ദിശയിലും തുടർന്ന് വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ച് നാളെ രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും.

തുടർന്ന് വടക്ക്, വടക്ക് കിഴക്ക് ദിശ മാറി നവംബർ 17 ഓടെ ഒഡീഷ തീരത്തിന് സമീപവും നവംബർ 18 ഓടെ വടക്കൻ ഒഡീഷ - പശ്ചിമ ബം​ഗാൾ സമീപത്ത് കൂടിയും സ‍ഞ്ചരിക്കാൻ സാധ്യത. വടക്കൻ ശ്രീലങ്കയ്ക്ക് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

heavy rain n

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം:

കേരള തീരത്ത് ഇന്ന് ( 15 - 11- 2023) രാത്രി 11. 30 വരെ 1. 0 മുതൽ 1. 5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11. 30 വരെ 1. 0 മുതൽ 1. 4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ജേശീയ സമു​ദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+