Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ന്യൂനമർദ്ദം ഇന്ന് രൂപപ്പെട്ടേക്കും; ശേഷം ത്രീവ ന്യൂനമർദ്ദമാവും; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ​ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത. ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്. രണ്ട് ദിവസത്തിനകം ഈ ന്യൂന മർദ്ദം തീവ്ര ന്യൂനമർദ്ദം ആകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

നിലവിലെ സാഹചര്യം അനുസരിച്ച് കേരളത്തിൽ അടുത്ത 5 ദിവസം കൂടി ഇടി മിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം, തീവ്ര ന്യൂന മർദ്ദം രൂപപ്പെട്ടാൽ ശക്തമായ മഴ പെയ്യാൻ ആണ് സാധ്യത.

Heavy

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

തെക്കൻ തായ്ലൻഡിനും തെക്കൻ ആൻ‌ഡമാൻ കടലിനും മുകളിൽ ആയി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. നാളെയോടെ ഇത് തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടലിൻ മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് - വടക്ക് ദിശയിൽ സഞ്ചരിച്ച് നവംബർ ഇരുപത്തിയെൻപതോടെ ( 2023 നവംബർ 29 ) തെക്ക് കഴിക്കൻ ബം​ഗാൾ ഉൾക്കടലിൽ തീവ്ര ന്യൂന മർദ്ദം ആയി ശക്തി പ്രാപിക്കാൻ സാധ്യത

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 27 - 11 - 2023 രാത്രി 11. 30 വരെ 0.3 മുതൽ 1.2 മീറ്റർ വരെ തെക്കൻ തമിഴ്നാട് തീരത്ത് 0.3 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്ന് ദേശീയ സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം ( (I N C O I S) അറിയിച്ചു.

മത്സ്യത്തൊവിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കുക.

1. കടൽ ക്ഷോഭം രൂക്ഷമാവാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചിള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+