ന്യൂനമർദ്ദം; സംസ്ഥാനത്ത് വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: ന്യൂന മർദ്ദത്തിന്റേയും കിഴക്കൻ കാറ്റിന്റേയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച എറണാകുളം ജില്ലയിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 115 . 5 മില്ലി മീറ്റർ വരെ ലഭിക്കുന്ന ശക്തമായാ മഴയാണ് .യെല്ലോ അലേർട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂന മർദ്ദം തെക്ക് കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്ര അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യ ബന്ധന യാനങ്ങഴ്‍ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിയ്ക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം, മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.












Click it and Unblock the Notifications