കേരളത്തിൽ ചൂട് ഉയരുന്നു: പുനലൂരിൽ നിയമസഭാംഗത്തിന് സൂര്യാഘാതമേറ്റു; ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: പുനലൂരിലെ നിയമസഭാംഗത്തിന് സൂര്യതാപമേറ്റു. വട്ടപ്പട സ്വദേശിയായ ഡി ദിനേശൻ ആണ് കനത്ത തരത്തിൽ സൂര്യതാപമേറ്റത്. പുറത്ത് പോയ ശേഷം വീട്ടിൽ മടങ്ങിയെത്തവെ ഇദ്ദേഹത്തിന്റെ ശരീരത്തിൽ സൂര്യാഘാതമേറ്റ പാടുകൾ കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾക്ക് വിധേയനാക്കി. കേരളത്തിൽ കനത്ത ചൂട് വർധിക്കുകയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പ്രദേശമാണ് പുനലൂർ. നിലവിൽ 38 . 7 ഡിഗ്രി ചൂട് ആണ് പുനലൂരിൽ മാത്രം രേഖപ്പെടുത്തിയത്. കേരളം ഉഷ്ണ തരംഗത്തിന് സമാനമായ രീതിയിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കേരളത്തിൽ ചൂട് കനക്കുന്നതായുളള റിപ്പോർട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ആറു ജില്ലകളിൽ താപനില ഉയരും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണ താപനിലയിൽ നിന്നും രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നത്.
കണ്ണൂർ, കോഴിക്കോട് , തൃശൂർ, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. പ്രത്യേകം ജാഗ്രത സ്വീകരിക്കണമെന്ന് ജില്ലകൾക്ക് അധികൃതരുടെ നിർദ്ദേശം നൽകി. കനത്ത ചൂട് ജില്ലയിൽ ലഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു.
അതേസമയം, ഇന്നലെ പാലക്കാട് 38 ഡിഗ്രി സെൽഷ്യസ്. തൃശ്ശൂരിൽ 38.6 , കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.
അതേസമയം, തലസ്ഥാനത്ത് 34 .5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ചില ജില്ലകളിൽ വരുന്ന 15 - ന് നേരിയ തരത്തിലുള്ള മഴയ്ക്കു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലാണ് 15 - ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതാണ് താപനില ഈ രീതിയിൽ ഉയരുവാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് കുമാർ വ്യക്തമാക്കുന്നു. വരണ്ട വടക്ക് - കിഴക്കൻ കാറ്റിന്റെ സ്വാധീനവും ശരാശരി നിന്ന് 37 ശതമാനം മഴ കുറഞ്ഞതും താപനില ഉയരുവാൻ കാരണമാകുന്നു.












Click it and Unblock the Notifications