അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കടുത്ത ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ ആശ്വാസമായി മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വിദഗ്ദര്‍ അറിയിച്ചു. സംസ്ഥാനത്ത് പലജില്ലകളിലും താപനില 40 ഡിഗ്രി പോലും കടന്ന സാഹചര്യത്തിലാണ് ആശ്വാസമായി മഴയെത്തുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
മാലി ദ്വീപിന് മുകളില്‍ ചക്രവാതം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴ പെയ്യാന്‍ വഴി തുറന്നത്. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴയെത്തുടര്‍ന്ന് ചൂട് രണ്ട് ഡിഗ്രിയോളം കുറയും.

വരും ദിവസങ്ങളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ ചൂട് ഉയരുമെന്നും പുറംജോലികള്‍ ചെയ്യുന്നവര്‍ സൂര്യതാപം ഏല്‍ക്കാതെ രക്ഷനേടാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിയ്ക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മെയ് അഞ്ചിന് ശേഷം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ വിദഗ്ദര്‍ പറയുന്നു. കൊടുചൂടില്‍ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി മാറുകയാണ് കാലാവസ്ഥാ വിദഗ്ദരുടെ പുതിയ പ്രഖ്യാപനം.












Click it and Unblock the Notifications