Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ വരും മണിക്കൂറിൽ ശക്തമായ മഴ; 9 ജില്ലകളിൽ മുന്നറിയിപ്പ്; നാളെ മഴ കുറഞ്ഞേക്കും !

തിരുവനന്തപുരം : കേരളത്തിൽ ഇനി വരുന്ന മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ സാഹചര്യം കണക്കിലെടുത്ത് ഒൻപത് ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ് . വരും മണിക്കൂറുകളിൽ എല്ലാ ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുളളതായി കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

നിലവിൽ തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , ഇടുക്കി , മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . അതേസമയം , കഴിഞ്ഞ 15 ദിവസമായി കേരളത്തിൽ ശക്തമായ മഴയാണ് ലഭിക്കുന്നത് . ജൂലൈ 18 - ന് മഴയുടെ തോത് കുറഞ്ഞേക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

k

അതേസമയം , ശക്തമായ മഴ തുടരുമെങ്കിലും കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല . അതേസമയം , മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശി അടിക്കാനുള്ള കാറ്റിന് സാധ്യതയുള്ളതായാണ് വകുപ്പ് വ്യക്തമാക്കുന്നത് . ഈ സാഹചര്യത്തിൽ കർണാടക തീരത്ത് പതിനെട്ടാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദ്ദേശം നൽകുന്നുണ്ട്.

അതേസമയം , കർണാടക തീരത്ത് പതിനെട്ടാം തീയതി വരെ 40 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ ഉള്ളിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് സാധാരണ ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അർഥമാക്കുന്നത് . ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജൂലൈ 20 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ഇങ്ങനെ ;-

18-07-2022 : ഇടുക്കി , മലപ്പുറം , കാസർകോട്
19-07-2022 : ആലപ്പുഴ , എറണാകുളം , ഇടുക്കി , മലപ്പുറം, കണ്ണൂർ, കാസർകോട്
20-07-2022 : പത്തനംതിട്ട , എറണാകുളം , ഇടുക്കി , മലപ്പുറം എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+