കാലാവസ്ഥ ഇനി കര്‍ഷകരെ ചതിക്കില്ല!! സര്‍ക്കാര്‍ എല്ലാം തീരുമാനിച്ചു....സംഭവം ഇങ്ങനെ

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം കര്‍ഷകരെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കാറുള്ളത്. കാലാവസ്ഥ ചതിച്ചതിനെ തുടര്‍ന്നു കൃഷി നശിക്കുകയും പിന്നീട് സാമ്പത്തിക ഞെരുക്കത്തിലേക്ക് വീഴുകയും ചെയ്ത് നിരവധി കര്‍ഷകരാണ് ജീവനൊടുക്കിയിട്ടുള്ളത്. ഇതിനെല്ലാം പരിഹാരവുമായി സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കി.

കാലാവസ്ഥാ കേന്ദ്രം

സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സ്വയം പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കാലാവസ്ഥയിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ എത്രയും വേഗം കര്‍ഷകരിലേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

തയ്യാറെടുക്കാം

കാലാവസ്ഥയില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സൂചന നല്‍കിയാല്‍ അതു കര്‍ഷകര്‍ക്ക് ഏറെ സഹായമാവും. കാരണം അതു മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ നടത്തി പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ സംവിധാനം കര്‍ഷകരെ സഹായിക്കും.

അറിയിച്ചത് മന്ത്രി

കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറാണ് ചൊവ്വാഴ്ച സഭയില്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. എല്ലാ പഞ്ചായത്തുകളിലും കാലാവസ്ഥാ സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ടെന്‍ഡറുകള്‍ ക്ഷണിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയതായും മന്ത്രി പറഞ്ഞു.

സഹായം തേടി

സംസ്ഥാനത്ത് ആയിരത്തില്‍ അധികം പഞ്ചായത്തുകളുണ്ട്. പുതിയ സംവിധാനം നടപ്പാക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായം തേടിയിട്ടുണ്ട്. 784.6 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളം വരള്‍ച്ചയില്‍

സംസ്ഥാനം കടുത്ത വരള്‍ച്ചയിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. കാലവര്‍ഷമുള്‍പ്പെടെ മഴയുടെ അളവില്‍ ഇത്തവണ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2016 ഒക്ടോബറിലാണ് കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി കേന്ദ്രം പ്രഖ്യാപിച്ചത്. 115 വര്‍ഷത്തിനിടെ കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ വരള്‍ച്ച കൂടിയാണിത്.

English summary
Automated weather stations to setup in all panchayats. agriculture minister vs sunil kumar said about this in assembly.
Please Wait while comments are loading...