Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുട്ടുപൊള്ളി കേരളം; ഇന്ന് 4 ജില്ലകളിൽ 4 ​ഡി​ഗ്രി വരെ ചൂട് കൂടും; യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 4 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പൊതു ജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാ​ഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചു.

കണ്ണൂർ ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമാവുക. 38 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും എന്നാണ് വിലയിരുത്തുന്നത്. കോട്ടയം ജില്ലയിൽ 37 ഡി​ഗ്രി സെൽഷ്യലും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരും. സാധാരണ താപനിലയിൽ നിന്ന് നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

temperature NN

പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യ പ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കണം. മദ്യം ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കണം, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രം ധരിക്കണം. ചെരുപ്പ് നിർബന്ധമായും ഉപയോ​ഗിക്കണം. കുടയോ, തൊപ്പിയോ പുറത്തിറങ്ങുമ്പോൾ ഉപയോ​ഗിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഒ ആർ എസ് ലായനി, സംഭാരം തുടങ്ങിയവ കൂടുതൽ ഉപയോ​ഗിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം, ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷ ഹാളുകളിൽ ജല ലഭ്യത ഉറപ്പാക്കാണം. കുട്ടികൾക്ക് കൂടുതൽ വെയിൽ കാെള്ളുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ട്പോകുന്ന സ്കൂളുകൾ പകൽ 11 മണി മുതൽ 3 മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+