Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമഴ തുടരും... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരളത്തിന് മുകളില്‍ മൂന്ന് ചക്രവാതച്ചുഴി!!

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി..! വര്‍ധനവ് 10 ദിവസത്തിനിടെ മൂന്നാം തവണ, പുതുക്കിയ വില അറിയാം
പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി..! വര്‍ധനവ് 10 ദിവസത്തിനിടെ മൂന്നാം തവണ, പുതുക്കിയ വില അറിയാം

24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മേയ് 26 മുതല്‍ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നിലവില്‍ ലഭിക്കുന്നത് വേനല്‍ മഴയാണ്.

Weather Updates In Kerala

ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും എന്നീ ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും എന്നീ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്നും രണ്ടുമല്ല.. നാല് രാജയോഗങ്ങള്‍ വരുന്നു; ജൂണില്‍ ഈ രാശിക്കാരുടെ നല്ലകാലം
ഒന്നും രണ്ടുമല്ല.. നാല് രാജയോഗങ്ങള്‍ വരുന്നു; ജൂണില്‍ ഈ രാശിക്കാരുടെ നല്ലകാലം

തെക്കന്‍ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിക്ക് പുറമെ, മധ്യ-കിഴക്കന്‍ അറബിക്കടലിന് സമീപത്തായി മറ്റൊരു ചക്രവാതചുഴിയും, കേരള തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട് എന്നും ഇതാണ് മഴ ശക്തമാകാന്‍ കാരണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ ഈ മാസം 26 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കാലവര്‍ഷം എത്തുന്നതോടെ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പുള്ളത്.

ബെംഗളൂരൂ മെട്രോ സ്വകാര്യവല്‍ക്കരിക്കുന്നോ? എല്ലാ പ്രവര്‍ത്തനങ്ങളും സ്വകാര്യ ഓപ്പറേറ്റര്‍ക്ക്..!
ബെംഗളൂരൂ മെട്രോ സ്വകാര്യവല്‍ക്കരിക്കുന്നോ? എല്ലാ പ്രവര്‍ത്തനങ്ങളും സ്വകാര്യ ഓപ്പറേറ്റര്‍ക്ക്..!

തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്ന മാലിദ്വീപ് പ്രദേശം, തെക്കു കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+