സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ ഇന്ന് ചുട്ട് പൊള്ളും! സൂര്യതാപ മുന്നറിയിപ്പ്!
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കൂടിയത താപനില ശരാശരിയില്‍ നിന്നും 2 മുതല്‍, 3 ഡിഗ്രി വരെ വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്.
കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില ഉയരുകയെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സൂരാഘാതം ഒഴിവാക്കാനുള്ള മുന്‍ കരുതല്‍ ഇങ്ങനെ
രാവിലെ 11 മുതല്‍ 3വരെ എനേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം.നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതുക.രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ 3 വരെ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും ദുരന്ത നിവരാണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications