Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയും നോട്ട് നിരോധനത്തെ വാഴ്ത്തുന്നവരോട് ഇതാ ജീവനുള്ള 10 ചോദ്യങ്ങള്‍... മറുപടിയുണ്ടോ നിങ്ങൾക്ക്?

ഗീര്‍വാണം മുഴക്കുന്നവരുടെ വീട്ടിലേക്ക് ഇങ്ങനെ മരണം കയറിവരണം. അപ്പോഴറിയാം അതിന്റെ ദു:ഖം...

അര്‍ദ്ധ സംഘികളോടും, പൂര്‍ണ സംഘികളോടും പിന്നെ സംഖ്യാവുകളോടുമാണ് ചോദ്യം. നോട്ട് നിരോധനത്തെ അകമഴിഞ്ഞ് പിന്തുണക്കുന്ന ചിലരുണ്ട്. അവരില്‍ ചിലര്‍ പ്രത്യക്ഷ സംഘിമനസ്സും സ്വഭാവവും ഉള്ളവരാണ്. മറ്റ് ചിലര്‍ ഉള്ളില്‍ മാത്രം സംഘിത്തരം സൂക്ഷിക്കുന്നവരാണ്. വേറെ ചിലര്‍ പ്രത്യക്ഷത്തില്‍ സംഘിവിരുദ്ധത അഭിനയിക്കുന്നവരും ഉള്ളില്‍ അങ്ങേയറ്റത്തെ കടുത്ത സംഘിത്തം ഉള്ളവരാണ്.

Read Also: 50 ദിവസം കഴിഞ്ഞാല്‍ നിങ്ങളാഗ്രഹിക്കുന്ന ഇന്ത്യ, കൊന്നാലും നിര്‍ത്തില്ല പോരാട്ടം.. കണ്ണുനിറച്ച് മോദി!

ബിനു ഫല്‍ഗുനന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചാണ് പറയുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ഇദ്ദേഹം ചോദ്യങ്ങളായി അവതരിപ്പിക്കുന്നത്. പലര്‍ക്കുമുള്ള സംശയങ്ങളാണ് ഇവ. ഉത്തരം ആര്‍ക്കും പറയാം, ആദ്യം ചോദ്യങ്ങളൊന്ന് നോക്കൂ..

 എടിഎം കാര്‍ഡ് കാണാത്തവര്‍

എടിഎം കാര്‍ഡ് കാണാത്തവര്‍

എല്ലാം ഓണ്‍ലൈന്‍ പേയ്മെന്റ് വഴി ചെയ്യുന്നവരെ സംബന്ധിച്ച് ഈ നോട്ട് നിരോധനം അത്ര വലിയ പ്രശ്നം ഒന്നും അല്ല. പക്ഷേ ഈ രാജ്യത്തെ ബഹഭൂരിപക്ഷം വരുന്ന ജനങ്ങളും എടിഎം കാര്‍ഡ് എങ്ങനെ ഉപയോഗിക്കണം എന്ന് പോലും അറിയാത്തവരാണ്. എടിഎം കാര്‍ഡ് കാണാത്തവരും ഇഷ്ടം പോലെയുണ്ട്. അവരൊക്കെ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും എന്നാണ് നിങ്ങള്‍ കരുതുന്നത്.

എന്തിനാണ് തിക്കും തിരക്കും എന്നല്ലേ

എന്തിനാണ് തിക്കും തിരക്കും എന്നല്ലേ

ഡിസംബര്‍ 30 വരെ സമയം ഉണ്ടല്ലോ, പിന്നെന്തിനാണ് ഇപ്പോള്‍ തന്നെ ഈ തിക്കും തിരക്കും കൂട്ടുന്നത് എന്നാണ് ചോദ്യം. ബാങ്കില്‍ തിക്കും തിരക്കും കൂട്ടുന്നത് കൈയ്യിലെ പൈസ അവിടെ കൊണ്ടുപോയി ഇടാനുള്ള ധൃതികൊണ്ട് മാത്രമല്ല, ദൈനംദിന ചെലവിന് ഉപയോഗിക്കാന്‍ പറ്റുന്ന നോട്ടുകള്‍ കിട്ടാന്‍ വേണ്ടിയിട്ടാണ്. നാലായിരമെങ്കില്‍ നാലായിരം എന്ന് കരുതിയിട്ടാണ്.

അനുഭവിച്ച് തന്നെ അറിയണം

അനുഭവിച്ച് തന്നെ അറിയണം

കൈയ്യില്‍ പണമില്ലാതെ കുഞ്ഞിനേയു്ം കൊണ്ട് ആശുപത്രിയില്‍ പോയിട്ടുണ്ടോ? പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ടിട്ടുണ്ടോ...ഒരു പിഞ്ചുകുഞ്ഞ് കഴിഞ്ഞ ദിവസം ചില്ലറയില്ലാത്തതിന്റെ പേരില്‍ ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ട്. എല്ലാം രാഷ്ട്രത്തിന് വേണ്ടി എന്ന് ഗീര്‍വാണം മുഴക്കുന്നവരുടെ വീട്ടിലേക്ക് ഇങ്ങനെ മരണം കയറിവരണം. അപ്പോഴറിയാം അതിന്റെ ദു:ഖം.

ബാങ്ക് ജീവനക്കാര്‍ വന്നിരുന്നാല്‍ പണത്തിന് പകരമാകുമോ

ബാങ്ക് ജീവനക്കാര്‍ വന്നിരുന്നാല്‍ പണത്തിന് പകരമാകുമോ

സമ്മേളനം നടത്തുന്ന ഫെബിക്കാരുടെ നെഞ്ചത്ത് കയറുന്നവരോട് ഒരു ചോദ്യം. കേരളത്തിലെ ബാങ്കുകളില്‍ ഇപ്പോള്‍ ജീവനക്കാര്‍ ഇല്ലാത്തതിന്റെ പ്രശ്നം അല്ല, പണം എത്തിക്കാത്തതിന്റെ പ്രശ്നമാണ്. കൂടുതല്‍ ജീവനക്കാര്‍ വന്നിരുന്നതുകൊണ്ട് ആ പ്രശ്നത്തിന് ഒരുപരിഹാരവും ഉണ്ടാവില്ല.

എന്തുകൊണ്ട് കേരളത്തില്‍

എന്തുകൊണ്ട് കേരളത്തില്‍

കേരളത്തില്‍ മാത്രമാണ് ഇത്രയധികം പ്രശ്നം എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ ആളുകള്‍ കുറച്ച് കൂടി കാര്യങ്ങളെ കുറിച്ച് ബോധവാന്‍മാരാണ്. അതുകൊണ്ട് അവര്‍ക്ക് കൂടതല്‍ ആധിയുണ്ട്. പണം കിട്ടാത്ത സാഹചര്യം ഉണ്ടാകുമോ എന്ന് ഭയമുണ്ട്. അവര്‍ ബാങ്കുകളിലും എടിഎമ്മുകളിലും കാത്ത് നില്‍ക്കും. തിരക്ക് കൂട്ടും.

എന്തായിരുന്നു ആ തയ്യാറെടുപ്പ്

എന്തായിരുന്നു ആ തയ്യാറെടുപ്പ്

ഒരു പുണ്ണാക്കും ആലോചിക്കാതെയാണ് ഇങ്ങനെ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തത് എന്ന് കരുതാനാവില്ല. പത്ത് മാസം മുമ്പ് ഇതിന്റെ മുന്നൊരുക്കം തുടങ്ങിയെന്നാണ് പൂജനീയ മോദിജി കണ്ണീര് നനച്ച് പറഞ്ഞത്. ഈ പത്ത് മാസം കൊണ്ട് ആവശ്യത്തിന് നൂറ് രൂപ നോട്ട് പോലും തയ്യാറാക്കി വയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് തയ്യാറെടുപ്പാണ് നടത്തിയത്.

അഞ്ഞൂറിന് വേണ്ടിയാണ് കാത്തിരിപ്പ്

അഞ്ഞൂറിന് വേണ്ടിയാണ് കാത്തിരിപ്പ്

കള്ളനോട്ട് ഇല്ലാതാക്കാം എന്നൊന്നും പറഞ്ഞിറങ്ങരുത്. ഇപ്പോള്‍ തന്നെ രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍ ഇറങ്ങിക്കഴിഞ്ഞു. പുതിയ അഞ്ഞൂറ് വരാന്‍ കാത്തിരിക്കുകയാണ്. ആ കമ്മട്ടത്തില്‍ ആയിരം മാത്രമേ അടിക്കൂ എന്നൊന്നും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത്.

കള്ളപ്പണക്കാര്‍ വേറെ വഴി നോക്കും

കള്ളപ്പണക്കാര്‍ വേറെ വഴി നോക്കും

ഡിസംബര്‍ 30 വരെ സമയം ഉണ്ടല്ലോ എന്ന് പറയുന്നവരോട് ഒരു ചോദ്യം കൂടി ചോദിക്കട്ടേ... ഈ ഡിസംബര്‍ 30 നകം എത്ര കള്ളപ്പണം വെളുക്കും എന്നാണ് നിങ്ങള്‍ കരുതുന്നത്. അത് വെളുപ്പിക്കാന്‍ എത്രയെത്ര മാര്‍ഗ്ഗങ്ങള്‍ അവരുടെ മുന്നിലുണ്ട്. അവര്‍ വെറുതേയിരിക്കും എന്നാണ് നിങ്ങള്‍ കരുതുന്നത്. കുറച്ച് മണ്ടന്‍മാരെ പിടിക്കാം. ബുദ്ധിയുള്ള കള്ളപ്പണക്കാര്‍ വേറെ വഴി നോക്കും.

ബ്രഡില്ലെങ്കില്‍ കേക്ക് കഴിച്ചൂടെ, അത് പൊളിച്ചു

ബ്രഡില്ലെങ്കില്‍ കേക്ക് കഴിച്ചൂടെ, അത് പൊളിച്ചു

ബ്രഡില്ലെങ്കില്‍ നിങ്ങള്‍ക്ക് കേക്ക് കഴിച്ചൂടെ എന്ന് ചോദിച്ച ആ പഴയ രാജ്ഞിയെ ആണ് ചില സംഘിത്വങ്ങളെ കാണുമ്പോള്‍ ഓര്‍മവരുന്നത്. നിങ്ങള്‍ക്ക് കഴിക്കാന്‍ കേക്ക് ണ്ടാവും, പക്ഷേ കേക്ക് എന്താണെന്ന് പോലും കേള്‍ക്കാത്തവര്‍ ഇവിടെയുണ്ട്. നിങ്ങളുടെ തട്ടില്‍ തന്നെ അവരേയും ഇട്ട് തൂക്കരുത് പ്ലീസ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+