ഹാക്ക് ചെയ്ത കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വെബ്‌സൈറ്റുകള്‍ പുന:സ്ഥാപിച്ചു
തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിന്റെഹാക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ പുന:സ്ഥാപിച്ചു. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തത് ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. പാകിസ്താന്റെ സൈബര്‍ അറ്റാക്കാണെന്നാണ് സംശയിക്കുന്നത്. കാശ്മീരി ചീതഹ് ആണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.
ഞങ്ങളെ തോല്‍പ്പിക്കാനാകില്ല. നല്ല ആള്‍ക്കാരുമായി ഏറ്റുമുട്ടുക. അല്ലാത്തവര്‍ മരിക്കുക. തുടങ്ങിയ പാകിസ്താന്‍ സൈബര്‍ അറ്റാക്കേഴ്‌സ് എന്ന പേരില്‍ വന്ന മെസേജുകളാണ് വെബ്‌സൈറ്റില്‍ തെളിയുന്നത്. ഇതിന് പിന്നാല്‍ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോ അധികൃതര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത് വിദഗ്ദരായ ആള്‍ക്കാരാണെന്ന് സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ പറയുന്നു. www.cochinairport.com, trivandrumairport.com തുടങ്ങിയ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തത്. അതേസമയം കൊച്ചി വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. www. cial. aero ആണ് ഔദ്യോഗിക വെബ്‌സൈറ്റ് ഇത് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. www.cochinairport.com ഈ സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. ദേശീയ മാധ്യമങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്തകള്‍ നല്‍കിയിരുന്നു.












Click it and Unblock the Notifications