മന്ത്രി പികെ ജയലക്ഷ്മിയ്ക്ക് വിവാഹം, വരന്‍ വയനാട്ടിലെ കര്‍ഷകന്‍
തിരുവനന്തപുരം: മന്ത്രി പികെ ജയലക്ഷ്മി വിവാഹിതയാകുന്നു. മെയ് പത്തിനാണ് ജയലക്ഷ്മിയുടെ വിവാഹം. മന്ത്രിയുടെ മുറച്ചെറുക്കനായ അനില്‍ കുമാറാണ് വരന്‍. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്. വയനാട്ടില്‍ കര്‍ഷകനാണ് അനില്‍.
34കാരിയായ ജയലക്ഷ്മി മാനന്തവാടി വാളാട് പാലോട്ട് കുറിച്യ തറവാട്ടില്‍ അംഗമാണ്. തറവാട്ടില്‍ വച്ച് പരമ്പരാഗത ആചാരങ്ങളോടെയാണ് വിവാഹം. കമ്പളക്കാട് പള്ളിയറ തറവാട്ടിലെ പരേതനായ അണ്ണന്റേയും കുംഭയുടേയും മകനാണ് അനില്‍ കുമാര്‍.

മന്ത്രിയായതോടെ തിരക്കുകള്‍ വര്‍ധിച്ചതാണ് വിവാഹം നീളാന്‍ കാരണം. കേരള മന്ത്രിസഭയിലെ ഏക വനിത അംഗമാണ് പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പികെ ജയലക്ഷ്മി. വിവാഹനിശ്ചയത്തിന് ശേഷം വിവാഹത്തെപ്പറ്റി ഔദ്യോഗികമായി അറിയിക്കുമെന്ന് മന്ത്രിയുടെ പിതാവ് കുഞ്ഞാമന്‍ പറഞ്ഞു. പഴശ്ശിയുടെ പടയോട്ടങ്ങളില്‍ പങ്കെടുത്ത് പോരാട്ടവീര്യം കാട്ടിയ കുറിച്യ പടയാളികളുടെ പിന്‍മുറക്കാരാണ് പാലോട്ടുകാര്‍.












Click it and Unblock the Notifications