Get Updates
Get notified of breaking news, exclusive insights, and must-see stories!

കഞ്ചാവ് മാഫിയയിലെ 'മൂന്ന് ഷാജിമാർ'!!! കഞ്ചാവിൽ നിന്ന് 'തേന്‍ സ്വര്‍ണം' ഉണ്ടാക്കിയ അക്ഷയ ഷാജി പിടിയിൽ

തിരുവനന്തപുരം/ഇടുക്കി: കേരളത്തില്‍ കഞ്ചാവ് പിടിക്കുന്നത് ഒരു പുതിയ സംഭവം അല്ല. എന്നാല്‍ മിക്കപ്പോഴും ഇതെല്ലാം ചെറുകിട വിതരണക്കാരിലും ഏജന്റുമാരിലും മാത്രം ഒതുങ്ങുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് കഞ്ചാവ് മാഫിയയിലെ ഒരു വമ്പന്‍ സ്രാവ് പിടിയിലായ കഥയാണ്.

ഇടുക്കി ജില്ലയില്‍ നിന്ന് കഞ്ചാവ് മാഫിയയില്‍ പ്രധാനികളായ മൂന്ന് ഷാജിമാരില്‍ ഒരു ഷാജിയാണ് എക്‌സൈസിന്റെ പിടിയില്‍ ആയിട്ടുള്ളത്. അക്ഷയ ഷാജി എന്ന ഷാജിമോന്‍ ആണ് പിടിയിലായിട്ടുള്ളത്. കഞ്ചാവ് ചെടിയില്‍ നിന്ന് 'ഹണി ഗോള്‍ഡ്' എന്ന പേരിലുള്ള കഞ്ചാവ് ഓയിലും ഇയാള്‍ നിര്‍മിച്ചിരുന്നു.

മൂന്ന് ഷാജിമാര്‍

മൂന്ന് ഷാജിമാര്‍

അക്ഷയ ഷാജി, മൂര്‍ഖന്‍ ഷാജി, കെണിയന്‍ ഷാജി എന്നിവരാണ് ഇടുക്കിയില്‍ ജില്ലയില്‍ നിന്നുള്ള കഞ്ചാവ് മാഫിയയില്‍ പ്രധാനികള്‍ എന്നാണ് പറയുന്നത്. ഹാഷിഷ് നിര്‍മാണത്തിലായിരുന്നു ഇവരുടെ ഇടപെടലുകള്‍ എന്നാണ് വിവരം. ഇതില്‍ ഒരാളായ അക്ഷയ ഷാജിയാണ് പിടിയില്‍ ആയത്.

തേന്‍ സ്വര്‍ണം

തേന്‍ സ്വര്‍ണം

ഹണി ഗോള്‍ഡ് എന്ന കഞ്ചാവ് ഓയില്‍ ഇയാള്‍ നിര്‍മിച്ചിരുന്നു എ്ന്നാണ് എക്‌സൈസ് പറയുന്നത്. തിരുവനന്തപുരത്ത് വച്ച് എക്‌സൈസ് സംഘം പിടികൂടിയ ഒരു കിലോ കഞ്ചാവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഷാജി പിടിയിലാകുന്നത്.

ബ്രാന്‍ഡഡ് കഞ്ചാവ് ഓയില്‍

ബ്രാന്‍ഡഡ് കഞ്ചാവ് ഓയില്‍

കഞ്ചാവ് ഇന്ത്യയില്‍ നിരോധിതസാധനം ആണ്. എന്നാല്‍ അക്ഷയ സന്തോഷ് ചെറുകിട കച്ചവടത്തിനായി 'ഗ്രീന്‍ ഹാഷിഷ് ഓയില്‍' എന്ന പേരില്‍ ഒരു ബ്രാന്‍ഡഡ് കഞ്ചാവ് ഓയില്‍ പോലും ഇയാള്‍ ഉണ്ടാക്കിയിരുന്നത്രെ.

ആന്ധ്രയിലേക്ക് കടന്നു

ആന്ധ്രയിലേക്ക് കടന്നു

കേരളത്തില്‍ കേസുകള്‍ കുമിഞ്ഞുകൂടിയതോടെ ഇയാള്‍ ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയിലെ നക്‌സല്‍ മേഖലയില്‍ ആയിരുന്നു ഇയാള്‍ കഞ്ചാവ് കൃഷി നടത്തിയിരുന്നത് എന്നാണ് മൊഴി നല്‍കിയിട്ടുള്ളത്.

മലയാളി യുവതിയ്ക്ക് ഹാഷിഷ് കൈമാറി

മലയാളി യുവതിയ്ക്ക് ഹാഷിഷ് കൈമാറി

അറസ്റ്റിലാകുന്നതിന് മുമ്പ് ഇയാള്‍ 17 കിലോ ഹാഷിഷ് രണ്ടുപേര്‍ക്കായി കൈമാറിയിരുന്നു എന്നാണ് സൂചന. സ്വര്‍ണ എന്ന മലയാളി യുവതിയാണ് ഇതില്‍ ഒരാള്‍. ഇവര്‍ക്ക് 7 കിലോ ഹാഷിഷ് ആണ് ഷാജി കൈമാറിയത് എന്നാണ് എക്‌സൈസ് പറയുന്നത്.

Recommended Video

cmsvideo
    അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ കേരളത്തില്‍ ഭീകരര്‍
    ലഹരിമാഫിയയുമായി ബന്ധം

    ലഹരിമാഫിയയുമായി ബന്ധം

    അക്ഷയ ഷാജിയില്‍ നിന്ന് ഹാഷിഷ് വാങ്ങിയ സ്വര്‍ണയ്ക്ക് കര്‍ണാടകത്തിലെ പല പ്രമുഖരുമായും ബന്ധമുണ്ടെന്നാണ് സൂചന. കന്നഡ സിനിമയിലെ പലരുമായും അടുത്ത ബന്ധമുണ്ട് ഇവര്‍ക്ക് എന്നാണ് സൂചന. പ്രൊഷണല്‍ കോളേജുകളുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുകയാണ് ഇവര്‍ എന്നാണ് വിവരം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+