കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കാല രോഗങ്ങള്‍: ആരോഗ്യവകുപ്പിന്റെ പാനീയ ചികിത്സാ വാരാചരണത്തിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വര്‍ഷകാലമായതോടെ പകര്‍ച്ചവ്യാധികളും മറ്റും പടരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിവിധങ്ങളായ മുന്നൊരുക്കങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി വയറിളക്കം മൂലമുള്ള മരണം തടയുകയെന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പാനീയ ചികിത്സാ വാരാചരണത്തിന് തുടക്കമിട്ടു. ഒ ആര്‍ എസ് ലായനിയടക്കം ആരോഗ്യകേന്ദ്രങ്ങളില്‍ സുലഭമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്ക്കരണവും നല്‍കും.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി തരുവണയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ എ.ദേവകി നിര്‍വ്വഹിച്ചു. ചടങ്ങില്‍ നിപ്പരോഗബാധയെ കുറിച്ച് ഡെപ്യൂട്ടി ഡി.എം.ഒ & ഡി.എസ്.ഒ. ഡോ. നൂന മര്‍ജയും വയറിളക്കരോഗങ്ങങ്ങളെ കുറിച്ച് ഡോ.കെ.എസ്.അജയനും, മഴക്കാല രോഗങ്ങളെക്കുറിച്ച് ഡോ. മുഹമ്മദ് സഈദും ക്ലാസ്സുകളെടുത്തു. ബോധവല്‍ക്കരണ റാലി തരുവണ മദ്രസ പരിസരത്ത് വെളളമുണ്ട എസ്.ഐ. പി. ജിതേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, മറ്റ് പൊതുപ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. വെളളമുണ്ട പി.എച്ച്.സി.മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് സഈദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

pic

വെളളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സക്കീന, വാര്‍ഡ് മെമ്പര്‍മാരായ കാഞ്ഞായി ഇബ്രാഹിം, എ.ജോണി, ഗീതാ മനോജ്, ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.പി. ദിനീഷ്, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം തരുവണ വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡണ്ട് കമ്പ അബ്ദുളളഹാജി എന്നിവര്‍ സംസാരിച്ചു. ജില്ലാ മലേറിയ ഓഫീസര്‍, അശോക്കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി. ബാലന്‍, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ ജാഫര്‍ ബീരാന്‍ തക്കാവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വെളളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി അദ്ധ്യക്ഷയായിരുന്നു.

English summary
Weekly treatment due to diseases in mananthavadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X