കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റാനിയം അഴിമതി; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസ‌് സിബിഐയ‌്ക്ക‌് വിട്ട തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏറെക്കാലമായി വിജിലൻസ‌് കോടതിയിൽ നടക്കുന്ന കേസാണിത‌്. ഇതിൽ അന്തർ സംസ്ഥാന ബന്ധങ്ങളും വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ‌്നങ്ങളുമുണ്ട‌്. ഇതെല്ലാം പരിഗണിച്ചാകും സംസ്ഥാന സർക്കാർ കേസ‌് സിബിഐയ‌്ക്ക‌് വിടാൻ തീരുമാനിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

kodiyerititanium

കേസിൽ ഇനി മറ്റു പ്ര‌ശ‌്നങ്ങൾ പരിശോധിക്കാൻ സി ബി ഐക്കേ സാധിക്കുകയുള്ളൂവെന്ന‌് മനസിലാക്കിയതു കൊണ്ടാണ‌് സർക്കാർ അത്തരം തീരുമാനം കൈക്കൊണ്ടത‌്.സത്യം കണ്ടെത്താൻ സി ബി ഐയ‌്ക്ക‌് കഴിയുമെന്നാണ‌് കരുതുന്നത‌്. അഴിമതിക്കാർക്ക‌് സംസ്ഥാന സർക്കാർ ഒരു സംരക്ഷണവും നൽകില്ല.

യു ഡി എഫ്‌ സർക്കാരിന്റെ കാലത്ത‌് വികസനമെന്ന പേരു പറഞ്ഞ‌് നടത്തിയ അഴിമതിയും തട്ടിപ്പുകളും നിരവധിയാണ്. പാലാരിവട്ടം പാലം നിർമാണമൊക്കെ അതിനുദാഹരണമാണ‌്. ടൈറ്റാനിയം ഇടപാടിന്റെ പേരിൽ നടന്ന കുംഭകോണം അതിലൊന്ന് മാത്രമാണ്.അഴിമതികളുടെ പിറകിലുള്ള മുഖങ്ങൾ വെളിച്ചത്ത് വരട്ടെ. ഉപ്പു തിന്നവർ വെള്ളം കുടിക്കുക തന്നെ വേണമെന്നും കോടിയേരി പറഞ്ഞു.

സ്ഥാപനത്തില്‍ മാലിന്യ സംസ്‌കരണത്തിന് വേണ്ടിയുള്ള ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ 80 കോടി രൂപ നഷ്ടം വന്നുവെന്നാണ് ആരോപണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹീം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന 2004-2006 കാലത്താണ് വിവാദമായ സംഭവം.

 തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം!! 27 ല്‍ 15 സീറ്റുകളിലും വിജയം, ഒരു സീറ്റ് നേടി ബിജെപി തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം!! 27 ല്‍ 15 സീറ്റുകളിലും വിജയം, ഒരു സീറ്റ് നേടി ബിജെപി

വട്ടിയൂര്‍ക്കാവില്‍ സസ്പെന്‍സ്? കുമ്മനം വേണ്ടെന്ന് ഉറപ്പിച്ച് ആര്‍എസ്എസ്.. മറ്റൊരാള്‍

English summary
Welcomes CBI Enquiry in titanium scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X