കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി ജീവനക്കാർക്കും സംരംഭകർക്കുമായി ക്ഷേമനിധി;തിരുമാനത്തിന് മന്ത്രിസഭ അംഗീകാരം

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്തെ ഐടി-ഐടി അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കുമായി ക്ഷേമനിധി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനം. പത്ത് ജീവനക്കാരില്‍ താഴെയുള്ള ഐടി സ്ഥാപനങ്ങള്‍ നടത്തുന്ന സംരംഭകര്‍ക്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ലഭിക്കും. സംസ്ഥാനത്തെ രണ്ടു ലക്ഷത്തിലധികം ഐടി-ഐടി അനുബന്ധജീവനക്കാര്‍ ക്ഷേമനിധിയുടെ പരിധിയില്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

office

തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്‍ഡിഎഫ് ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് ക്ഷേമനിധി നടപ്പാക്കുന്നത്. ഐടി-ഐടി അനുബന്ധമേഖലകളിലെ ജീവനക്കാരും കുടുംബാഗങ്ങളും ക്ഷേമനിധിയുടെ സംരക്ഷണവലയത്തില്‍ വരും. പതിനെട്ടിനും 55നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് അംഗത്വത്തിന് അര്‍ഹത. പ്രതിമാസം നൂറു രൂപ വീതമാണ് അംഗങ്ങളുടെയും തൊഴിലുടമയുടെയും അംശദായം. പദ്ധതിയില്‍ ഉള്‍പ്പെടുന്ന ചെറുകിടസംരംഭകര്‍ ഇരുന്നൂറ് രൂപ അംശദായം അടയ്ക്കണം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

പത്തുവര്‍ഷം തുടര്‍ച്ചയായി വിഹിതം അടക്കുന്നവര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാവുകയോ, ശാരീരികമായ അവശത മൂലം രണ്ടു വര്‍ഷത്തിലധികം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ കഴിയാതെ വരികയോ ചെയ്താല്‍ പെന്‍ഷന്‍ ലഭിക്കും. 3,000 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. കുടുംബപെന്‍ഷനും ക്ഷേമനിധിയുടെ ഭാഗമാണ്.
ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടാത്ത അംഗങ്ങള്‍ക്ക് 15,000 രൂപ പ്രസവാനുകൂല്യം അനുവദിക്കും. പതിനായിരം രൂപയാണ് അംഗങ്ങളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം. ചികിത്സാസഹായം, മരണാനന്തരധനസഹായം, അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യം തുടങ്ങിയവയും ക്ഷേമനിധിയുടെ ഭാഗമാണ്.
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധിബോര്‍ഡിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

ഇടത്തോട്ടോ വലത്തോട്ടോ? ഏറ്റുമാനൂരിന്റെ മനസ് ആർക്കൊപ്പം.?;മത്സരം പ്രവചനാതീതംഇടത്തോട്ടോ വലത്തോട്ടോ? ഏറ്റുമാനൂരിന്റെ മനസ് ആർക്കൊപ്പം.?;മത്സരം പ്രവചനാതീതം

'ആ വിവരം പോലും കോൺഗ്രസ് നേതാവിനില്ലേ', രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി'ആ വിവരം പോലും കോൺഗ്രസ് നേതാവിനില്ലേ', രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി

സിപിഎം തട്ടകത്തിൽ യുആർ പ്രദീപിനെ പൂട്ടാനുറച്ച് കോൺഗ്രസ്;ചേലക്കരയിൽ ശ്രീകുമാർ മത്സരിക്കും?സിപിഎം തട്ടകത്തിൽ യുആർ പ്രദീപിനെ പൂട്ടാനുറച്ച് കോൺഗ്രസ്;ചേലക്കരയിൽ ശ്രീകുമാർ മത്സരിക്കും?

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

English summary
Welfare Fund for IT Employees and Entrepreneurs; Cabinet approves the decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X